മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹി ജന്തർമന്തറിൽ പ്രതിഷേധിക്കാൻ എത്തിയതിനിടെ കസ്റ്റഡിയിലെടുത്ത സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനെ വഴിയിലിറക്കി വിട്ടതായി പരാതി.
എസ്എഫ്ഐ നേതാക്കൾ അറസ്റ്റിലായ വിവരം അറിഞ്ഞാണ് താൻ സ്ഥലത്തെത്തിയത്. തന്നെ മർദ്ദിക്കുന്ന വിവരം ഡെപ്യൂട്ടി കമ്മീഷണർ (DCP) അറിഞ്ഞതിനെ തുടർന്നാണ് പിന്നീട് തന്നെ ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടത്. കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഓട്ടോ പിടിച്ചാണ് താൻ തിരിച്ചെത്തിയത്. ബസിലുണ്ടായിരുന്ന മറ്റ് പ്രതിഷേധക്കാരും പൊലീസിന്റെ ക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടുണ്ട്. തനിക്ക് നേരിട്ട അക്രമത്തിന് ഒരു ജാർഖണ്ഡ് സ്വദേശിയായ യുവാവ് സാക്ഷിയാണെന്നും ആ പയ്യന്റെ ഇടപെടലാണ് തന്റെ ജീവൻ രക്ഷിക്കാൻ കാരണമായതെന്നും ബ്രിട്ടാസ് വ്യക്തമാക്കി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയും വോട്ടർപട്ടിക പ്രത്യേക പരിഷ്കരണവും (SIR) ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെയാണ് പ്രമുഖ നേതാക്കളെ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു രാജ്യസഭാ എംപിയായ എ.എ. റഹീമും സ്ഥലത്തെത്തിയിരുന്നു.











