Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

by Brave India Desk
Oct 12, 2026, 02:01 pm IST
in News, India, Sports
Share on Facebook
Tweet
WhatsApp
Telegram

ഭാരതത്തിന്റെ അഭിമാനമായ മലയാളി ലോങ്ങ് ജംപ് താരം ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലിഗ്മെന്റ് റീകൺസ്ട്രക്ഷൻ അടക്കമുള്ള വിദഗ്ദ്ധ ശസ്ത്രക്രിയ ആണ് ശ്രീശങ്കറിന് ആവശ്യമുള്ളത്. ലണ്ടനിലെ പ്രശസ്തമായ ഫോർഷ്യസ് ക്ലിനിക്കിൽ വെച്ച് ലോകപ്രശസ്ത സ്പോർട്സ് ഓർത്തോപീഡിക് സർജനായ ഡോ. പീറ്റർ ഡിഹൂഗിന്റെ നേതൃത്വത്തിൽ ആയിരിക്കും ശസ്ത്രക്രിയ നടക്കുന്നത്. സർജറിയുടെ പൂർണ്ണ ചെലവും ഉത്തരവാദിത്തവും കേന്ദ്രസർക്കാർ ഏറ്റെടുത്തിരിക്കുകയാണെന്ന് സുരേഷ് ഗോപി അറിയിച്ചു. ഒളിമ്പിക്സ് വേദികളിൽ രാജ്യത്തിന്റെ അഭിമാനമുയർത്താൻ താരങ്ങളെ പൂർണ്ണ സജ്ജരാക്കുക എന്ന ദൃഢനിശ്ചയത്തോടെയാണ് കേന്ദ്ര സർക്കാരും കായിക മന്ത്രാലയവും ഈ വിഷയത്തിൽ ഇടപെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

ടിവിയിൽ കാണുന്ന ആളേ അല്ല നേരിട്ട്; വിരാട് കോഹ്‌ലിയെക്കുറിച്ച് ഷദാബ് ഖാന്റെ വെളിപ്പെടുത്തൽ

ഞാൻ പ്രധാനമായും ബാറ്റ്സ്മാനാണ്, പക്ഷെ പന്ത് തന്നാൽ വിക്കറ്റെടുക്കും; മനസ്സ് തുറന്ന് നമൻ ധീർ

സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ്,

നമ്മുടെ നാടിന്റെ അഭിമാനം ശ്രീശങ്കർ മുരളി വേഗത്തിൽ കളിക്കളത്തിലേക്ക് തിരിച്ചെത്തട്ടെ; ഒളിമ്പിക്സ് സ്വപ്നങ്ങളിലേക്ക് പൂർണ്ണ പിന്തുണയുമായി കേന്ദ്ര സർക്കാരും കായിക മന്ത്രാലയവും ഒപ്പമുണ്ട്! 🇮🇳

​ഭാരതത്തിന്റെ അഭിമാനമായ മലയാളി ലോങ്ങ് ജംപ് താരം ശ്രീശങ്കർ മുരളി അടിയന്തര ശസ്ത്രക്രിയക്കായി ഇപ്പോൾ ലണ്ടനിലേക്ക് തിരിക്കുകയാണ്. പരിക്കുകൾ നമ്മുടെ പ്രതിഭകൾക്ക് മുന്നിൽ ഒരിക്കലും ഒരു തടസ്സമാകരുത്; പ്രത്യേകിച്ചും ഒളിമ്പിക്സ് വേദികളിൽ രാജ്യത്തിന്റെ അഭിമാനമുയർത്താൻ താരങ്ങളെ പൂർണ്ണ സജ്ജരാക്കുക എന്ന ദൃഢനിശ്ചയത്തോടെയാണ് കേന്ദ്ര സർക്കാരും കായിക മന്ത്രാലയവും ഈ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്.

ശ്രീശങ്കറിന്റെ ഒളിമ്പിക്സ് തയ്യാറെടുപ്പുകൾക്ക് കരുത്തുപകരാൻ, ഏറ്റവും മികച്ച ചികിത്സയും പുനരധിവാസവും ഉറപ്പാക്കിക്കൊണ്ട് സർജറിയുടെ പൂർണ്ണ ചെലവും ഉത്തരവാദിത്തവും കേന്ദ്രം ഏറ്റെടുത്തിരിക്കുകയാണ്.

​ലണ്ടനിലെ പ്രശസ്തമായ ഫോർഷ്യസ് ക്ലിനിക്കിൽ (Fortius Clinic) ഒക്ടോബർ 13 ചൊവ്വാഴ്ചയാണ് സർജറി നിശ്ചയിച്ചിരിക്കുന്നത്. ലോകപ്രശസ്ത സ്പോർട്സ് ഓർത്തോപീഡിക് സർജനായ ഡോ. പീറ്റർ ഡിഹൂഗിന്റെ (Mr Pieter D’Hooghe) നേതൃത്വത്തിലാണ് ലിഗ്മെന്റ് റീകൺസ്ട്രക്ഷൻ അടക്കമുള്ള വിദഗ്ദ്ധ ശസ്ത്രക്രിയ നടക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സയും പൂർണ്ണ പരിചരണവും നൽകി, നമ്മുടെ പ്രിയ താരത്തെ ഒളിമ്പിക്സ് ട്രാക്കിലേക്ക് ഏറ്റവും മികച്ച ഫോമിൽ തിരിച്ചെത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

​കായിക താരങ്ങൾക്ക് എപ്പോഴും തുണയായി നിൽക്കുകയും അവർക്ക് ലോകോത്തര സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിക്കും, ഈ അടിയന്തര ഘട്ടത്തിൽ ആവശ്യമായ എല്ലാവിധ ഫണ്ടിംഗും ഇടപെടലുകളും ഉറപ്പാക്കി കൂടെനിന്ന കേന്ദ്ര കായിക മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ ജിക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

​കായിക ലോകത്ത് ഭാരതത്തിന്റെ ത്രിവർണ്ണ പതാക വാനോളമുയർത്തിയ നമ്മുടെ സ്വന്തം ശ്രീശങ്കർ മുരളി, ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഇരട്ടി കരുത്തോടെ ഒളിമ്പിക്സ് പോരാട്ടങ്ങളിലേക്ക് തിരിച്ചെത്തുമെന്ന് നമുക്കുറപ്പുണ്ട്.

​പ്രിയ ശ്രീശങ്കറിന് വേഗത്തിലുള്ള രോഗമുക്തിയും വിജയകരമായ തിരിച്ചുവരവും നേരുന്നു. രാജ്യം മുഴുവൻ നിങ്ങളോടൊപ്പമുണ്ട്!

​ജയ് ഹിന്ദ്! 🇮🇳

Tags: suresh gopiMurali Sreeshankarministry of sports
Share
Tweet
Send
Share

Latest stories from this section

പത്താം നമ്പറിലിറങ്ങി മൂന്ന് ബൗണ്ടറി; അശ്വിനും ശ്രീശാന്തിനും ശേഷം അപൂർവ്വ നേട്ടവുമായി പ്രിൻസ് യാദവ്

പത്താം നമ്പറിലിറങ്ങി മൂന്ന് ബൗണ്ടറി; അശ്വിനും ശ്രീശാന്തിനും ശേഷം അപൂർവ്വ നേട്ടവുമായി പ്രിൻസ് യാദവ്

ടീമിൽ സഞ്ജുവിന്റെ സ്ഥാനം ഭദ്രം, വൈഭവിന് അയാളെ വെല്ലുവിളിക്കാനാവില്ല: രവിചന്ദ്രൻ അശ്വിൻ

ടീമിൽ സഞ്ജുവിന്റെ സ്ഥാനം ഭദ്രം, വൈഭവിന് അയാളെ വെല്ലുവിളിക്കാനാവില്ല: രവിചന്ദ്രൻ അശ്വിൻ

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

‘പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കണം; കേസിൽ പണം വാങ്ങിയ എല്ലാവർക്കുമെതിരെ അന്വേഷണം വേണം!’: ഷോൺ ജോർജ്!

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

കടലിലെ കാഴ്ചകൾ കാണിച്ചുതരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി : കപ്പലിൽ വെച്ച് ഒൻപതുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ

Latest News

ടിവിയിൽ കാണുന്ന ആളേ അല്ല നേരിട്ട്; വിരാട് കോഹ്‌ലിയെക്കുറിച്ച് ഷദാബ് ഖാന്റെ വെളിപ്പെടുത്തൽ

ടിവിയിൽ കാണുന്ന ആളേ അല്ല നേരിട്ട്; വിരാട് കോഹ്‌ലിയെക്കുറിച്ച് ഷദാബ് ഖാന്റെ വെളിപ്പെടുത്തൽ

ഞാൻ പ്രധാനമായും ബാറ്റ്സ്മാനാണ്, പക്ഷെ പന്ത് തന്നാൽ വിക്കറ്റെടുക്കും; മനസ്സ് തുറന്ന് നമൻ ധീർ

ഞാൻ പ്രധാനമായും ബാറ്റ്സ്മാനാണ്, പക്ഷെ പന്ത് തന്നാൽ വിക്കറ്റെടുക്കും; മനസ്സ് തുറന്ന് നമൻ ധീർ

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

പത്താം നമ്പറിലിറങ്ങി മൂന്ന് ബൗണ്ടറി; അശ്വിനും ശ്രീശാന്തിനും ശേഷം അപൂർവ്വ നേട്ടവുമായി പ്രിൻസ് യാദവ്

പത്താം നമ്പറിലിറങ്ങി മൂന്ന് ബൗണ്ടറി; അശ്വിനും ശ്രീശാന്തിനും ശേഷം അപൂർവ്വ നേട്ടവുമായി പ്രിൻസ് യാദവ്

ടീമിൽ സഞ്ജുവിന്റെ സ്ഥാനം ഭദ്രം, വൈഭവിന് അയാളെ വെല്ലുവിളിക്കാനാവില്ല: രവിചന്ദ്രൻ അശ്വിൻ

ടീമിൽ സഞ്ജുവിന്റെ സ്ഥാനം ഭദ്രം, വൈഭവിന് അയാളെ വെല്ലുവിളിക്കാനാവില്ല: രവിചന്ദ്രൻ അശ്വിൻ

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

‘പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കണം; കേസിൽ പണം വാങ്ങിയ എല്ലാവർക്കുമെതിരെ അന്വേഷണം വേണം!’: ഷോൺ ജോർജ്!

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

കടലിലെ കാഴ്ചകൾ കാണിച്ചുതരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി : കപ്പലിൽ വെച്ച് ഒൻപതുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

ഖൈബർ പക്തൂൺഖ്വയിലെ അടിയന്തരാവസ്ഥയ്ക്ക് പിന്നിൽ പട്ടാള മേധാവി അസിം മുനീർ; സൈന്യത്തിനെതിരെ സായുധ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് ടിടിപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies