ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്ന് യുഎസ് സര്‍ക്കാരിന് ബോധ്യമുണ്ടെന്ന് കൊല്‍ക്കത്തയിലെ യുഎസ് കോണ്‍സല്‍ ജനറല്‍. അരുണാചല്‍ പ്രദേശ് മ്യാന്മാര്, ഭൂട്ടാന്. ചൈന എന്നീ രാജ്യങ്ങളുമായി അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്നുണ്ടെന്നും ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ റോഡ് ശൃംഗല വികസിപ്പിച്ചാല്‍, യുഎസിലെ സ്വകാര്യ കമ്പനികളെ പ്രദേശവുമായി നല്ല ബന്ധത്തിനു പ്രേരിപ്പിക്കുമെന്നും കോണ്‍സല്‍ ജനറല്‍ ക്രെയ്ഗ് എല്‍ ഹാള്‍ പറഞ്ഞു. ഇതു അവിടേക്കുള്ള വികസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ സഹായിക്കുമെന്നും ഹാള്‍ വ്യക്തമാക്കി.
യുഎസ് സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിസിനസ് ബന്ധങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്. പ്രദേശം വിനോദസഞ്ചാര മേഖലയാണെന്നും ഹൈഡ്രോ പവര്‍ പ്രോജക്ടിനായുള്ള സാധ്യത അവിടുണ്ടെന്നുും അദ്ദേഹം ചൂണ്ടികാട്ടി.
അരുണാചല്‍ മുഖ്യമന്ത്രി കാലിക്കോ പുള്ളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അരുണാചല്‍ പ്രദേശിനു മേലുള്ള ചൈനയുടെ അവകാശവാദത്തെ ഹാള്‍ തള്ളിയത്. അരുണാചല്‍ പ്രദേശും അസമിലെ ചില ഭാഗങ്ങളും തങ്ങളുടെതാണെന്ന് ഗൂഗിള്‍ മാപ്പില്‍ ചൈന കാണിക്കുന്നുണ്ട്. അത് തിരുത്താന്‍ യുഎസ് സര്‍ക്കാരിനോട് മുഖ്യമന്ത്രി സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post