ഡല്‍ഹി:ഇന്ത്യാ ടുഡേ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിയ്‌ക്കെതിരെ ആണ് പുതിയ വിവാദം. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട ട്വിറ്റര്‍ ചര്‍ച്ചക്കിടെ രജ്ദീപ് ദേശായിയുടേതായി ചില പ്രകോപനകരമായ അശ്ലീല സന്ദേശങ്ങള്‍ ചോദ്യമുയര്‍ത്തിയവര്‍ക്ക് ലഭിച്ചു. തുടര്‍ന്ന് ട്വീറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പറഞ്ഞ് അദ്ദേഹം ട്വീറ്റര്‍ ഡി ആക്ടിവേറ്റ് ചെയ്യുകയായിരുന്നു.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ ഇന്ത്യന്‍മാധ്യമങ്ങളെ കയ്യിലെടുക്കാന്‍ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മൈക്കള്‍ അമ്പതു കോടിയോളം രൂപ 2010 ന് ശേഷം ചെലവഴിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഇദ്ദേഹത്തിന്റെ പേരും കടന്നുവന്നിരുന്നു. ഇടനാഴികളില്‍നിന്ന് കൈക്കൂലി കൈപ്പറ്റിയവരെക്കുറിച്ച് തങ്ങള്‍ക്ക് അറിയണമെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടിരുന്നു.
ചില ആളുകള്‍ രാജ്ദീപ് സര്‍ദേശായിയെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. ‘സര്‍ താങ്കള്‍ക്ക് മുംബൈയില്‍ ഫഌറ്റ് ലഭിച്ചുവെന്ന് കേള്‍ക്കുന്നുണ്ടല്ലോ’ എന്നിങ്ങനെ ചിലര്‍ അദ്ദേത്തിന് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍നിന്ന് നിരവധിപ്പേര്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ ലഭിച്ചത്.
ഇത്തരത്തില്‍ സന്ദേശം ലഭിച്ച കാര്യം സര്‍ദേശായിയെ അറിയി്‌ച്ചെങ്കിലും മറുപടി കിട്ടിയില്ല. തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം തന്റെ ട്വീറ്റര്‍ ആരോ ഹാക്ക് ചെയ്തുവെന്ന് സര്‍ദേശായി ട്വീറ്റ് ചെയ്തു. ഇതിന് പിറകെ ട്വീറ്റര്‍ ഡി ആക്ടിവേറ്റ് ചെയ്യുകയും ചെയ്തു, സംഭവത്തില്‍ ചില ദുരൂഹത നിലനില്‍ക്കുന്നു എന്ന ആക്ഷേപമാണ് ഇത്തരം സന്ദേശം ലഭിച്ചവര്‍ ഉയര്‍ത്തുന്നത്.
Discussion about this post