തിരഞ്ഞെടുപ്പ് പ്രചരണത്തിനായി അഴികോട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി. നികേഷ് കുമാര്‍ കിണലിറ്റിറങ്ങിയതിനെ പരിഹസിച്ച് ട്രോളര്‍മാര്‍. അഴീക്കോട്ടെ ശുദ്ധജല ദൗര്‍ലഭ്യം കാണിക്കാന്‍ വേണ്ടിയാണ് നികേഷ് കുമാര്‍ കിണറ്റിലിറങ്ങിയ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
കമന്റ്. തൊട്ടിയും കയറുമുള്ള കിണറ്റില്‍ ഇറങ്ങേണ്ട എന്നറിയാത്ത പൊട്ടനെ ആണോ നിങ്ങള്‍ സ്ഥാനാര്‍ത്ഥിയാക്കിയത് എന്നിങ്ങനെ നിരവധി പരിഹാസ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.
ഓവറാക്കി ചളമായി എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. തൊട്ടിയും കയറുമുള്ള കിണറ്റിലിറങ്ങി വെള്ളം കോരിയ ആദ്യത്തെ ആള്‍ എന്ന രീതിയിലാണ് ട്രോളുകളുടെ പോക്ക്.
തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം നികേഷ്‌കുമാര്‍ സ്ഥിരമായി പോസ്റ്റുചെയ്യുന്ന ഗുഡ്‌മോര്‍ണിങ്ങ് അഴീക്കോട് എന്ന വീഡിയോയിലാണ് സ്ഥാനാര്‍ഥിയുടെ അഭ്യാസപ്രകടനം.
വീഡിയൊ പോസ്റ്റ്-
[fb_pe url=”https://www.facebook.com/mvnikeshkumar/videos/989261657821659/?__mref=message_bubble” bottom=”30″]
Discussion about this post