ഭോപ്പാല്‍: അഴിമതിക്കാരനായ പഞ്ചായത്ത് സെക്രട്ടറികയ്ക്ക് ഐ.എ.എസ് ഉദ്യോഗസ്ഥയുടെ ശിക്ഷ.പഞ്ചായത്ത് സെക്രട്ടറിയെ ഏത്തമിടീച്ചാണ് നിധി നിവേദിത ഐഎഎസ് ശിക്ഷ നടപ്പാക്കിയത്.ഗ്രാമത്തിലെ ടോയ്ലറ്റ് നിര്‍മ്മാണം വിലയിരുത്താനെത്തിയതായിരുന്നു നിധി നിവേദിത. ടോയ്ലെറ്റ് നിര്‍മ്മാണത്തിലാണ് സെക്രട്ടറിയുടെ അഴിമതി കണ്ടെത്തിയത്. മദ്ധ്യപ്രദേശിലെ സിംഗ്രൗലി ജില്ലയിലാണ് സംഭവം. ഗ്രാമത്തില്‍ നിര്‍മ്മിച്ച ടോയ്ലറ്റുകളില് വാഷ് ബേസിനുകളും ടാപ്പുകളും നിര്‍മ്മിച്ചതായി ഇയാള്‍ ഫോട്ടോഷോപ്പിലൂടെ കൃത്രിമ ചിത്രങ്ങള്‍ സൃഷ്ടിച്ച ശേഷം ബില്ല് മാറി പണം കൈക്കലാക്കുകയായിരുന്നു. നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ തട്ടിപ്പ് വ്യക്തമായതോടെയാണ് നിവേദിത ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. പഞ്ചായത്ത് സെക്രട്ടറി അവകാശപ്പെട്ടതോടെ വാഷ് ബേസിനുകളോ പൈപ്പുകളോ ടോയ്ലറ്റില് സ്ഥാപിച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. മുഴുവന്‍ ഗ്രാമവാസികളുടെയും മുമ്പാകെ ഏത്തമിടാനായിരുന്നു ശിക്ഷ. ഗ്രാമവാസികളുടെ മുന്നില്‍ നാണം കെടുത്തിയ ശിക്ഷ ലഭിച്ചതോടെ ഇയാള്‍ തെറ്റ് ഏറ്റു പറയുകയും മാപ്പ് പറയുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
Discussion about this post