അഴീക്കോട്: കിണിറിലെ വെള്ളം പരിശോധിക്കാന്‍ ഇറങ്ങേണ്ട ആവശ്യമില്ലെന്നും കോരി നോക്കിയാല്‍ മതിയെന്നും പറഞ്ഞ് അഴീക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി നികേഷ് കുമാറിനെ കളിയാക്കി യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം ഷാജി. അഴീക്കോട് മണ്ഡലത്തിലെ പാലോട്ട്വയലിലെ കിണറുകളില്‍ ഉപ്പുവെള്ളമാണെന്ന ഇടതുമുന്നണി സ്ഥാനാര്‍ഥി എം.വി. നികേഷ് കുമാറിന്റെ കിണറ്റിലിറങ്ങിയുള്ള പ്രചാരണത്തെ ഇതേ കിണറ്റിലെ വെള്ളം കോരിക്കുടിച്ചായിരുന്നു കെ.എം ഷാജി മറുപടി നേരിട്ടത്. കാര്യങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ കെ.എം ഷാജി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.
അറുപത് വര്‍ഷമായി ഈ വീട്ടുകാര്‍ ഇതേ കിണറ്റില്‍ നിന്നാണ് വെള്ളം കുടിക്കുന്നതെന്നും ചെറിയ കലക്കല്ലാതെ വെള്ളത്തിന് മറ്റ് പ്രശ്നമില്ലെന്നും കെ.എം ഷാജി പറയുന്നു. കൂടാതെ വെള്ളത്തിന്റെ കലക്ക അവസ്ഥയ്ക്ക് കാരണം തൊട്ടടുത്ത സിപിഎം കേന്ദ്രത്തിലെ ഫാക്ടറിയില്‍ നിന്നും മലിനമായ വെള്ളം ഒഴുക്കി വിടുന്നത് കൊണ്ടാണെന്നും ഇതിനെതിരെ ഇവിടെയുള്ള ജനങ്ങള്‍ സമരത്തിലാണെന്നും കെ.എം ഷാജി വീഡിയോയിലൂടെ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം നികേഷ്കുമാര്‍ ഇതേ കിണറ്റില്‍ ഇറങ്ങി ഉപ്പുവെള്ളമാണ് ഇവിടങ്ങളിലെ കിണറുകളിലെല്ലാമെന്നും, ഇതിന് പരിഹാരം കണാന്‍ ഇതുവരെ കെ.എം ഷാജിക്ക് കഴിഞ്ഞിട്ടില്ലെന്നും തന്റെ ഫെയ്സ്ബുക്ക് പേജിലെ വീഡിയോയിലൂടെ പ്രചരിപ്പിച്ചത് വൈറല്‍ ആയിരുന്നു. ഗിമ്മിക്ക് കാണിക്കാതെ നികേഷ് കുമാര്‍ ഉപ്പുവെള്ളമടക്കമുള്ള അഴീക്കോടെ വിഷയങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യാന്‍ നികേഷിനെ സംവാദത്തിന് വെല്ലുവിളിച്ചുകൊണ്ടാണ് ഷാജി അവസാനിപ്പിക്കുന്നത്.
[fb_pe url=”https://www.facebook.com/kms.shaji/?fref=ts” bottom=”30″]
Discussion about this post