ലണ്ടന്‍ : യു.എസ് ,യു.കെ,കാനഡ എന്നിവിടങ്ങളിലെ പ്രധാന ഷോപ്പിംഗ് മാളുകളില്‍ ഭീകരാക്രമണം നടത്തുമെന്ന് സൊമാലിയന്‍ ഭീകരര്‍.ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റ് , യുകെയിലെ പ്രധാന ഷോപ്പിംഗ് കോപ്ലക്‌സുകള്‍ ,ലണ്ടനിലെ രണ്ട് വെസ്റ്റ് ഫീല്‍ഡ് മാളുകള്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തുമെന്ന് അറിയിച്ചു കൊണ്ടുള്ള വവീഡിയോ സന്ദേശവും അല്‍ ശബാബ് എന്ന സൊമാലിയന്‍ സംഘടന പുറത്തു വിട്ടിട്ടുണ്ട് . 76 മിനിട്ട് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ .
കാനഡയിലും ,യുഎസിലുമുള്ള ജൂതന്മാര്‍ക്കെതിരെയും ആക്രമണം ഉണ്ടാകും. ദിവസവും നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റ്
2013 ല്‍ കെനിയയിലെ വെസ്റ്റ് ഗെയിറ്റ് മാളില്‍ നടത്തിയ പോലുള്ള ആക്രമണം നടത്താനാണ് ബീകരര്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കുന്നത് . കെനിയയിലെ ആക്രമണത്തില്‍ 67 പേരാണ് കൊല്ലപ്പെട്ടത്.
Discussion about this post