ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാകിസ്താൻ സൈന്യം അമൃത്സറിലെ സുവര്‍ണ ക്ഷേത്രംആക്രമിക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ സൈന്യം.
മെയ് എട്ടിന് പുലര്‍ച്ചെയായിരുന്നു ആക്രമണ ശ്രമം. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ളനീക്കം വ്യോമ പ്രതിരോധ സംവിധാനം പരാജയപ്പെടുത്തിയെന്ന് മേജര്‍ ജനറല്‍ കാര്‍ത്തിക് സിശേഷാദ്രി വ്യക്തമാക്കി. സുവര്‍ണക്ഷേത്രം സംരക്ഷിക്കുന്നതിനായി പ്രതിരോധ സംവിധാനങ്ങള്‍ഉപയോഗിച്ച് ഒരു വ്യോമ കവചം തീര്‍ത്തിരുന്നതായും അദ്ദേഹം പറഞ്ഞു.
ആകാശ് മിസൈല്‍, എല്‍-70 വ്യോമ പ്രതിരോധ തോക്കുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ഉപയോഗിച്ചാണ് ആക്രമണങ്ങളെ നിര്‍വീര്യമാക്കിയത്. പാക് ആക്രമണങ്ങളെ എങ്ങനെയാണ്പ്രതിരോധിച്ചതെന്ന് വ്യക്തമാക്കുന്ന ദൃശ്യവും സൈന്യം പുറത്തിറക്കി
പാകിസ്താന് നിയമപരമോ നീതിപൂര്‍വമോ ആയ ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യയിലെസൈനിക കേന്ദ്രങ്ങള്‍, സിവിലിയന്‍, മത കേന്ദ്രങ്ങള്‍ തുടങ്ങിയവ ആക്രമിക്കുമെന്ന് തങ്ങള്‍മുന്‍കൂട്ടിക്കണ്ടു. അതില്‍ ഏറ്റവും പ്രധാനമായിരുന്നു സുവര്‍ണക്ഷേത്രമെന്നും കാര്‍ത്തിക് സിശേഷാദ്രി പറഞ്ഞു.
Discussion about this post