തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, അസം നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളും ഇന്ന് അറിയാം. രാവിലെ പത്ത് മണിയോടെ ഫലങ്ങള്‍ പുറത്ത് വരും. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും, അസമില്‍ ബിജെപിയും, തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യവും അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോള് ഫലങ്ങള്‍ പ്രവചിക്കുന്നത്.
കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ശക്തി വര്‍ദ്ധിക്കുന്നുവെന്നതിന് തെളിവാകും അവര്‍ അവിടെ അധികാരത്തിലെത്തിയാല്‍. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബാലറ്റിലൂടെ ബിജെപി ആദ്യമായി അധികാരത്തിലെത്തുന്നുവെന്ന പ്രത്യേകതയും ആകും.
തമിഴ്‌നാട്ടില്‍ ശക്തമായ മത്സരമാണ് നടന്നത്. എഐഡിഎംകെ സഖ്യം ഭരണം നിലനിര്‍ത്താനുള്ള സാധ്യതയും തള്ളി കളയാനാവില്ല.പോണ്ടിച്ചേരിയില്‍ ഡിഎംകെ സഖ്യത്തിനാണ് സാധ്യത കല്‍പിക്കുന്നത്.
Discussion about this post