ഡല്‍ഹി: മുന്‍ ഐപിഎസ് ഓഫിസര്‍ കിരണ്‍ ബേദി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിക്കപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ നിയമനശുപാര്‍ശ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അംഗീകരിച്ചു. പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പിനുശേഷം പുതിയ മന്ത്രിസഭ അധികാരമേല്‍ക്കാനിരിക്കെയാണ് കിരണ്‍ ബേദിയുടെ നിയമനം. 30 അംഗ നിയമസഭയില്‍ 17 സീറ്റ് നേടി കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയിരുന്നു.
കഴിഞ്ഞവര്‍ഷം നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു കിരണ്‍ ബേദി. ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടയുടെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Discussion about this post