കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്കരിക്കും. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേര്‍ക്ക് വന്‍തോതില്‍ ആക്രമണമുണ്ടായതും അത് ഇപ്പോഴും തുടരുന്നതും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ചടങ്ങ് ബഹിഷ്കരിക്കുന്നത്. വെള്ളിയാഴ്ചയാണ് മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബംഗാളില്‍ ചുമതലയേല്‍ക്കുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സമയത്ത് സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ മമതയ്ക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതായും പിസിസി പ്രസിഡന്റ് അധീര്‍ ചൗധരി അറിയിച്ചു.
Discussion about this post