തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് വി.എസ് അച്യൂതാനന്ദന്റെ പദവി സംബന്ധിച്ച് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലും തീരുമാനമായില്ല. വിഷയം എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്ത തീരുമാനിക്കട്ടേ എന്നാണ് മന്ത്രിസഭ യോഗമെടുത്ത തീരുമാനം. ഭരണപരിഷ്ക്കാര സമിതി ചെയര്‍മാനായി വിഎസിനെ പരിഗണിക്കാന്‍ ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. തീരുമാനം മന്ത്രിസഭ യോഗത്തിന് വിടുകയും ചെയ്തു. എന്നാല്‍ യോഗം തീരുമാനം എല്‍ഡിഎഫിന് വിടുകയായിരുന്നു.
പുതിയ എജിയായി സിപി സുധാകര്‍ പ്രസാദിനെ നിയമിക്കാനും മന്ത്രി സഭ തീരുമാനിച്ചു. വി.എസ് അച്യുതാനന്ദന്റെ ഭരണകാലത്തും അഡ്വക്കറ്റ് ജനറലായിരുന്നു സിപി സുധാകരപ്രസാദ്.
Discussion about this post