[button color=”” size=”” type=”square” target=”” link=””]’നിഷേധിക്കാനാവാത്ത തെളിവുകള്‍ കൈമാറും'[/button]
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ ഉന്നത കോണ്‍ഗ്രസ് നേതാവിനെതിരായ ആരോപണത്തില്‍ ഉറച്ച് നില്ക്കുന്നതായി പൊതു പ്രവര്‍ത്തകനായ ജോ മോന് പുത്തന്‍പുരയ്ക്കല്‍. ജിഷയുടെ കൊലപാതകത്തില്‍ ഈ നേതാവിന് പങ്കുണ്ടെന്ന് ഗുരുതരമായ ആരോപണവും ജോ മോന് പുത്തന്‍പുരക്കല്‍ ഉന്നയിച്ചിരുന്നു.
ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നിഷേധിക്കാനാവാത്ത തെളിവുകള്‍ കൈമാറാന്‍ തയ്യാറാണെന്നും ജോ മോന് പറഞ്ഞു. എഡിജിപി ബി സന്ധ്യയ്ക്ക് തെളിവുകള്‍ കൈമാറാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ജോമോന് ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി.
ജിഷയുടെ പിതൃത്വം സംബന്ധിച്ച് ആരോപണം ഉന്നയിച്ച ജോമോന് പുത്തന്‍പുരക്കലിനെതിരെ ജിഷയുടെ പിതാവ് പാപ്പു പോലിസില്‍ പരാതി നല്‍കിയിരുന്നു.. എന്നാല്‍ വെള്ളപേപ്പറില്‍ ചിലര്‍ ഒപ്പിട്ട് വാങ്ങുകയായിരുന്നു, പരാതി നല്‍കിയിട്ടില്ലെന്നും പാപ്പു പിന്നീട് വെളിപ്പെടുത്തി. പാപ്പുവിന് വധഭീഷണിയുണ്ടെന്നും പരാതിയുണ്ട്.
Discussion about this post