പ്രിയ സുഹൃത്തേ,
നിങ്ങള്‍ക്കു വിശക്കുന്നുണ്ടോ..നല്കാന് കയ്യില്‍ പൈസയില്ലേ..?
താഴേയുള്ള മണി മുഴക്കുക..അല്ലെങ്കില്‍ കടന്നു വരിക നിങ്ങള്‍ക്ക് സൗജ്യന്യമായി ഭക്ഷണം വിളമ്പാം..അല്ലെങ്കില്‍ ഭക്ഷണപൊതി തരാം..
കാനഡയിലെ എഡ്മണ്ടോനിലാണ് നിങ്ങളെങ്കില്‍ അത്തരമൊരു ബോര്‍ഡ് നിങ്ങളുടെ മുന്‍പിലും പ്രത്യക്ഷപ്പെട്ടേക്കാം..അത്ഭുതം തോന്നി അകത്തു കയറിയാല്‍ നിങ്ങള്‍ക്ക് അഭിമാനവും അനുഭവപ്പെടാം..ഇതൊരു ഇന്ത്യന്‍ റെസ്റ്റോറന്റാണ് നടത്തുന്നതാകട്ടെ ഡല്‍ഹിയില്‍ നിന്ന് ജീവിതം തേടി കാനഡയിലെത്തിയ മഹാനായ ഒരു മനുഷ്യനും.
ഭക്ഷണത്തിനായി പണമില്ലാത്തവരെ സഹായിക്കുക മാത്രമല്ല ഈ ഇന്ത്യന്‍ ചെയ്യുന്നത്..മറ്റുള്ളവര്‍ക്കായി വലിയ മാതൃകയൊരുക്കുക കൂടിയാണ്. ഇന്ത്യന്‍ ഫ്യൂഷന്‍ എന്ന പേരിലുള്ള റെസ്റ്റോറന്റിലെ വിഭവങ്ങളെ കുറിച്ചും, അതിന്റെ പ്രത്യേകതകളെ കുറിച്ചും അറിയും മുമ്പ് ഈ കട നടത്തുന്നയാളെ പരിചയപ്പെടാം.
പ്രകാശ് ചിബ്ബാര്‍ എന്നാണ് അയാളുടെ പേര്. കൊമ്പന് മീശയുള്ള ഇന്ത്യന്‍ ഗാംഭീര്യം മുഴുവന്‍ പ്രതിഫലിപ്പിക്കുന്ന പ്രസന്നതയാര്‍ന്ന മുഖം. ഇത്തരമൊരു ഹോട്ടല്‍ നടത്തുന്നതിനെ കുറിച്ച് ചോദിച്ചാല്‍ പ്രകാശ് ആവേശഭരിതനാകും. ”എന്റെ ജീവിതത്തില്‍ ഒരുപാട് വിശപ്പ് ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഭക്ഷണമില്ലാത്തതിന്റെ വേദന എന്തെന്ന് എനിക്ക് നന്നായറിയാം. ഇവിടെയുള്ള എല്ലാവരോടും നിങ്ങള്‍ക്ക് വിശപ്പുണ്ടോ..വിശപ്പകറ്റാന്‍ പണിനമില്ലേ..എന്ന് ചോദിക്കാനാവില്ല. അതിനാല്‍ ഇവിടെ ഇങ്ങനെയൊരു ബോര്‍ഡ് തൂക്കിയിടുന്നു എന്ന് മാത്രം’ പ്രകാശ് ചിബ്ബാര്‍ പറഞ്ഞ് തുടങ്ങുന്നു.
എനിക്ക് ദുഖമുണ്ട്, മറ്റുള്ളവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയാത്തതില്‍. കൂടുതല്‍ എന്തെങ്കിലും ചെയ്യണമെന്നാണ് എപ്പോഴും ആലോചിക്കുന്നത്. എന്തായായാലും ഹോട്ടലില്‍ ഭക്ഷണം ഉണ്ടാക്കണം, അതിനൊപ്പം എല്ലാം നടക്കും.ഞാന്‍ കൂടുതലായൊന്നും ചെയ്യുന്നില്ല. ഇതാണ് എന്റെ വഴി’-പ്രകാശ് പറയുന്നു.
ഇവിടെയത്തfപെടാന്‍ ഇടയാക്കിയ ഓര്‍ക്കാനിഷ്ടമില്ലാത്ത ഒരു ഭൂതകാലമുണ്ട് പ്രകാശ് ചിബ്ബറിന്. ഡല്‍ഹിയിലായിരുന്നു അന്ന അയാള്‍.ഭേദപ്പെട്ട ഒരു ജോലിയുണ്ടായിരുന്നു. ഇതിനിടയിലാണ് ഒരപകടം ഉണ്ടായത്. ഗുരുതരമായ പരിക്കേറ്റു. രണ്ട് വര്‍ഷത്തോളം വിശ്രമം. ജോലിയും ഇതിനിടെ നഷ്ടപ്പെട്ടു. കയ്യില്‍ പണമില്ലാത്ത അവസ്ഥ. വിശപ്പ് എന്താണെന്ന് അനുഭവിച്ചത് അങ്ങനെയാണ്. വലിയ മനസ്സെന്തെന്ന് മനസ്സിലാക്കിയത് അത്താഴത്തിനായി ക്ഷണിച്ച സുഹൃത്തുക്കളില്‍ നിന്നാണ്.-പ്രകാശ് പറയും.
ഇന്ത്യന്‍ ഫ്യൂഷന്‍ റെസ്റ്റോറന്റില്‍ വെജിറ്റേറിയന്‍സിനും, നോണ്‍ വെജിറ്റേറിയന്‍സിനും സൗജന്യ ഭക്ഷണം ലഭിക്കും. പക്ഷേ നിങ്ങള്‍ വിശക്കുന്ന പണം കയ്യിലില്ലാത്ത ആളായിരിക്കണം എന്നു മാത്രം. ഒന്നെങ്കില്‍ മറ്റ് കസ്റ്റമേഴ്സിന് ഒപ്പമിരുന്ന് നിങ്ങള്‍ക്കും ഭക്ഷണം കഴിക്കാം, അല്ലെങ്കില്‍ നിങ്ങള്‍ക്കുള്ള ഫുഡ് പാക്കും വാങ്ങി മടങ്ങാം എന്നതാണ് രീതി.
”ഞാന്‍ തമാശയായി പറയും..മുന്‍പിലത്തെ കവാടം ബില്ലടക്കുന്നതിനും പിന്‍വാതില്‍ എന്റെ ചില സ്വകാര്യതയ്ക്കുമുള്ളതാണെന്ന്.”
എന്തായായാലും ഇന്ത്യന്‍ ഫ്യുഷന് എന്ന പ്രകാശിന്റെ റെസ്റ്റോറന്റും അതിന് മുന്നില്‍ സൗജന്യ ഭക്ഷണ ബോര്‍ഡും ഇതിനകം വൈറലായി കഴിഞ്ഞു. എഡ്മോണ്ടിലെത്തുന്ന ലോകത്തെ വിവിധയിടങ്ങളിലുള്ളവര്‍ ഇപ്പോള്‍ ഇന്ത്യന്‍ ഫ്യൂഷന്‍ റെസ്റ്റോറിന്റില്‍ എത്തുന്നുണ്ട്. അവിടുത്തെ ഭക്ഷണം കഴിക്കാനും സ്നേഹമതിയായ സ്ഥാപന ഉടമയെ പരിചയപ്പെട്ട് അഭിനന്ദിക്കാനും.
Discussion about this post