ഡല്‍ഹി: തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, മെഡിക്കല്‍ കോളജ് ആശുപത്രികള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളാക്കി ഉയര്‍ത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. 360 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഇതിനായി നല്‍കും. ആലപ്പുഴയില്‍ ട്രോമ കെയര്‍ രണ്ടാം ഘട്ടവും എറണകുള്ത്തും കണ്ണൂരും ട്രോമാ കെയര്‍ മൂന്നാം ഘട്ടവും കോഴിക്കോട് മൂന്നാം ഘട്ടത്തില്‍ ക്യാന്‍സര്‍ കെയര്‍ സെന്ററും തുടങ്ങുമെന്നും നദ്ദ അറിയിച്ചു.
ജില്ലാ കേന്ദ്രങ്ങളില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള പദ്ദതിയോട് കേരളം പ്രതികരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ആറ് ഇഎസ്ഐ ഡിസ്പന്സറികള് ആറു കിടക്കകളുള്ള ആശുപത്രിയാക്കി ഉയര്‍ത്തുമെന്ന് തൊഴില്‍മന്ത്രി മന്ത്രി ബണ്ഡാരു ദത്താത്രേയ പറഞ്ഞു.
Discussion about this post