കണ്ണൂര്‍: കണ്ണൂര്‍ ചിറ്റാരിപ്പറമ്പില്‍ വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. ചുണ്ടയില്‍ സ്വദേശി പ്രേമനാണ്(45) മരിച്ചത്. ഇന്നലെ രാത്രിയാണ് ബോംബെറിഞ്ഞ ശേഷം ഒരു സംഘം പ്രേമനെ വെട്ടിയത്. കള്ളുചെത്ത് തൊഴിലാളിയായ പ്രേമന്‍ തലശേരി സഹകരണ ആശുപത്രിയില്‍വെച്ച് ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്.സംഭവത്തെത്തുടര്‍ന്ന് കണ്ണൂരില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 6 മണി വരെ സിപിഎം നേതൃത്വത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്ത്രമന്ത്രി രേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നാളെ സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഎം-ബിജെപി സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞദിവസം സിപിഎം ഏരിയാകമ്മിറ്റി ഓഫീസിനുനേരെ അക്രമം ഉണ്ടാകുകയും,ബിജെപി പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.ഇതേത്തുടര്‍ന്ന് സ്ഥലത്ത് പത്ത് ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post