സിംഗപ്പൂര്‍: ദക്ഷിണ ചൈനാ കടലിലെ സംഘര്‍ഷം കുറയ്ക്കുകയെന്നത് ചൈനയുടെ സാമ്പത്തിക താത്പര്യത്തില്‍ പെടുന്ന കാര്യമാണെന്നിരിക്കെ, ബീജിംഗ് മറ്റു രാജ്യങ്ങളുമായി അതിര്‍ത്തി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. അന്താരാഷ്ട്ര സുരക്ഷാ കോണ്‍ഫെറെന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു രാജ്യങ്ങളുടെ കാഴ്ചപ്പാടുകള്‍ മനസിലാക്കി പരസ്പര വിശ്വാസം വര്‍ധിപ്പിച്ചാല്‍ സംഘര്‍ഷങ്ങള്‍ കുറയ്ക്കാനാകുമെന്നും പരീക്കര്‍ ചൂണ്ടിക്കാട്ടി.
മിഡില്‍ ഈസ്റ്റ് പോലെ അസ്ഥിരമായ പ്രദേശമുണ്ടെങ്കില്‍ സാമ്പത്തിക വളര്‍ച്ചയും സമൃദ്ധിയുമുണ്ടാകുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്ത ജപ്പാന് പ്രതിരോധ മന്ത്രി ജെന്‍ നകതാണിയും പരീക്കറുടെ അഭിപ്രായത്തോട് യോജിച്ചു.
Discussion about this post