കൊച്ചി: അന്വേഷണം മാജിക്കല്ലെന്ന് പോലിസ് ഡിജിപി. അന്വേഷണത്തില്‍ ഏറെ പുരോഗതിയും ശുഭാപ്തി വിശ്വാസവുമുണ്ട്. പ്രതിയെ പിടിക്കാന്‍ കുറച്ച് കൂടി സമയം വേണ്ടി വരുമെന്ന് ലോകനാഥ് ബെഹ്റ പറഞ്ഞു.
പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ വീട് ബെഹ്റ സന്ദര്‍ശിച്ചു. കുറുപ്പും പടിയിലെ ജിഷയുടെ വീട്ടിലും പരിസര പ്രദേശത്തും അദ്ദേഹം പരിശോധന നടത്തി.
ജിഷ വധക്കേസ് വേഗത്തില്‍ തെളിയിക്കുക എന്നതാണ് പ്രധാന വെല്ലുവിളിയെന്ന് ബെഹ്റ നേരത്തെ പറഞ്ഞിരുന്നു. കേസന്വേഷണത്തിനു ഡിജിപി നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ട്. രണ്ട് ദിവസത്തിനകം പ്രതിയെ കുറിച്ച് നിര്‍ണായക സൂചന ലഭിക്കുമെന്ന് ബെഹ്റ പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണം ഇനിയും കാര്യമായി മുന്നോട്ട് കൊണ്ടു പോകാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല.
Discussion about this post