മുംബൈ: 2019 ഓടെ കേന്ദ്ര സര്‍ക്കാര്‍ 2.40 ലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന-പഞ്ചായത്തീരാജ് മന്ത്രി ചൗധരി ബിരേന്ദര്‍ സിംഗ് പറഞ്ഞു. ഇതേകാലയളവില്‍, ഭവനരഹിതരായവര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി 36,000 കോടി രൂപ പ്രാഥമികമായി വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ഒരു പൊതുപരിപാടിക്കെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post