ഇറ്റാനഗര്‍: ചൈനിസ് ലിബറേഷന്‍ ആര്‍മി സൈനികര്‍ അരുണാചല്‍ പ്രദേശില്‍ പ്രവേശിച്ചതായി കേന്ദ്ര പ്രതിരോധമന്ത്രാലയം. നാലു ദിവസം മുമ്പു 250-ഓളം ചൈനിസ് സേനാംഗങ്ങള്‍ അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ ജില്ലയായ കാമംഗില് എത്തിയതായാണ് റിപ്പോര്‍ട്ട്. സൈനികര്‍ മണിക്കൂറുകള്‍ക്കകം മടങ്ങിയതായും പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ആണവവിതരണ ഗ്രൂപ്പില്‍ ഇന്ത്യ അംഗത്വത്തിനായി ശ്രമിക്കുന്നതിനിടെയാണ് ചൈനിസ് കടന്നുകയറ്റം. ഈ വര്‍ഷം ആദ്യമായാണ് ചൈനിസ് സൈനികര്‍ ഈ മേഖലയില്‍ അതിര്‍ത്തി ലംഘിച്ചത്. മൂന്നു മണിക്കൂറോളം ചൈനിസ് പട്ടാളം സംസ്ഥാനത്ത് ചെലവഴിച്ചുവെന്നാണ് വിവരം. അരുണാചല്‍ പ്രദേശ് തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം.
Discussion about this post