പത്തനംതിട്ട: ജിഷാ വധക്കേസില്‍ പൊലീസ് തയ്യാറാക്കിയ കൊലയാളിയുടെ രേഖാചിത്രവുമായി സാദൃശ്യമുള്ളയാള്‍ കസ്റ്റഡിയില്‍. പെരുമ്പാവൂര്‍ സ്വദേശി റെജി (40)യെയാണ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ കോഴഞ്ചേരി സിഐ വിദ്യാധരന് പുല്ലാട്ടുനിന്നു കസ്റ്റഡിയിലെടുത്തത്. രേഖാചിത്രവുമായി ഇയാള്‍ക്കു ചില സാമ്യങ്ങളുണ്ടെന്നു പൊലീസ് പറഞ്ഞു. വിവരങ്ങള്‍ പെരുമ്പാവൂര്‍ പൊലീസിനു കൈമാറി.
റെജിയുടെ രക്തം പരിശോധിക്കുകയാണ്. ഇയാളുടെ കണ്ണും മീശയും രേഖാ ചിത്രത്തിലെപ്പോലെയാണെന്നു പൊലീസ് അറിയിച്ചു. ജോലിക്കായി ഇവിടെയെത്തിയ റെജി സ്ഥിരം മദ്യപാനിയാണെന്നു പൊലീസ് പറയുന്നു. മദ്യപിച്ചു ബഹളമുണ്ടാക്കിയതിനു കോയിപ്രം പൊലീസ് നേരത്തേ റെജിയുടെ പേരില്‍ കേസെടുത്തിരുന്നു.
Discussion about this post