ലിയോണ്‍: യൂറോ കപ്പില്‍ ഐസ് ലാന്‍ഡിനെതിരെ പോര്‍ച്ചുഗല്‍ സമനിലയില്‍ കുരുങ്ങി. കളിയുടെ 31-ാം മിനിറ്റില്‍ ആദ്യ ഗോളടിച്ചു മുന്നിലെത്തിയ പോര്‍ച്ചുഗല്‍, കളിയുലുടനീളം വ്യക്തമായ ആധിപത്യം പുലര്‍ത്തിയെങ്കിലും ഐസ്ലാന്‍ഡ് 50-ാംമിനിറ്റില്‍ നേടിയ സമനില ഗോള്‍ അവസാന ഘട്ടം വരെ മറികടക്കാനായില്ല.
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ മിന്നും പ്രകടനം കാണാനെത്തിയ ആരാധകര്‍ക്ക് പൂര്‍ണമായും നിരാശരാവേണ്ടി വന്നില്ല. അതിനുതക്ക ചില മിന്നും പ്രകടനങ്ങള്‍ റൊണാള്‍ഡോ നടത്തി. 31-ാം മിനിറ്റില്‍ ഗോമസിന്റെ പാസ്, പോസ്റ്റിലേക്കെത്തിച്ച് നാനി മത്സരത്തിലെ ആദ്യ ഗോള്‍ നേടി. ഒരു ഗോള്‍ വഴങ്ങിയതോടെ ഐസ്ലാന്‍ഡ് ഉണര്‍ന്നു കളിച്ചു. 50-ാം മിനിറ്റില്‍ ജ്രാന്സനിലൂടെ അവര്‍ ഒപ്പമെത്തുകയും ചെയ്തു. പിന്നീട് ഐസ് ലാന്‍ഡ് ഗോള്‍മുഖത്തേക്ക് നിരവധി തവണ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ പറങ്കികള്‍ ഇരച്ചെത്തിയെങ്കിലും രക്ഷയുണ്ടായിരുന്നില്ല.
Discussion about this post