തിരുവനന്തപുരം: ജിഷാ വധക്കേസില്‍ പിടിയിലായിരിക്കുന്ന യഥാര്‍ത്ഥ പ്രതി തന്നയെന്ന സ്ഥിരീകരണം നല്കി മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിയെക്കുറിച്ചു ഇന്ന് തന്നെ അറിയാമെന്ന് പിണറായി പറഞ്ഞു. ആഭ്യന്തരവകുപ്പിനും പൊലീസിനും പൊന്തൂവലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിഷയുടെ പഴയകാല സുഹൃത്തായ അസം സ്വദേശിയാണ് കസ്റ്റഡിയിലെന്നാണ് സൂചന. ഇയാള്‍ക്കൊപ്പം നാലു സുഹൃത്തുക്കളും കസ്റ്റഡിയിലുണ്ട്. പാലക്കാടുനിന്നാണ് ഇയാള്‍ പിടിയിലായത്. ഡിഎന്‍എ പരിശോധനാ ഫലം കൂടി ലഭിച്ചിട്ടു മാത്രം ഇയാളുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടാല്‍ മതിയെന്നാണു അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. പ്രതി കുറ്റസമ്മതം നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Discussion about this post