കൊച്ചി: ജിഷാ വധക്കേസില്‍ മരിച്ച ജിഷയുടെ അമ്മ രാജേശ്വരിയെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തേക്കും. അതേസമയം പ്രതി അമിയുര്‍ ഇസ്ലാമിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് പറയുന്നു. അതുകൊണ്ടു ഇയാളുടെ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതിയെ തിരിച്ചറിയാനുള്ള തിരിച്ചറിയില്‍ പരേഡിനുള്ള കോടതിയുത്തരവ് കാക്കനാട് ജില്ലാ ജയില്‍ അധികൃതര്‍ക്ക് കൈമാറി.
എറണാകുളം കുന്നുംപുറം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവാണ് കൈമാറിയത്. കസ്റ്റഡിയിലുള്ള അമിയുര്‍ ഇസ്ലാമിനൊപ്പം തിരിച്ചറിയല്‍ പരേഡിനായി പത്ത് ഇതരസംസ്ഥാനത്തൊഴിലാളികളെ പൊലീസ് കണ്ടെത്തി. തിരിച്ചറിയല്‍ പരേഡ് ഇന്ന് നടന്നേക്കും
Discussion about this post