തീവ്രവാദികളും മാവോയിസ്റ്റുകളും മാതാ അമൃതാനന്ദമയിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് ശബരിമല തന്ത്രി കുടുംബാംഗവും പൊതുപ്രവര്‍ത്തകനുമായ രാഹുല്‍ ഈശ്വര്‍.
ഇല്ലാത്ത പെണ്‍കുട്ടിയെ റേപ്പ് ചെയ്തുവെന്ന കഥ ഉണ്ടാക്കിയവരും പ്രചരിപ്പിച്ചവപും മാപ്പു പറയണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലാണ് രാഹുലിന്റെ പ്രതികരണം.
ഫേസ്ബുക്കില്‍ മാതാ അമൃതാനന്ദമയിയെ, മഠത്തെ അസഭ്യം പറഞ്ഞവര്‍ മാപ്പു പറയണമെന്നും നല്ല വിവരവും ബോധവും ഉള്ള സഖാക്കള്‍ ഞങ്ങളോടോപ്പും നില്ക്കുന്നതില് സന്തോഷമുണ്ടെന്നും രാഹുല്‍ പ്രതികരിച്ചു.
മാതാ അമൃതാനന്ദമയി ഈ നാടിന്റെ അഭിമാനം ആണ്…. നമ്മള് തമ്മില്‍ ഒരുപാട് കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ട് ..പക്ഷെ ഈ കാര്യത്തില്‍ സഖാക്കളും സ്വയംസേവകരും ഒരുമിച്ചു നില്‍ക്കണം. അമൃതാനന്ദമയി മഠം മത സൗഹാര്‍ദം, ആത്മീയത ഇവയ്ക്കു നല്ല ഉദാഹരണം ആണെന്നും രാഹുല്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്-
[fb_pe url=”https://www.facebook.com/RahulEaswarOfficial/videos/1219657881400782/” bottom=”30″]
Discussion about this post