തിരുവനന്തപുരം: രാജ്യാന്തര യോഗദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തു സംഘടിപ്പിച്ച ചടങ്ങില്‍ കീര്‍ത്തനം ചൊല്ലിയതില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് അതൃപ്തി. ഒരു മതവിഭാഗത്തിന്റെ മാത്രമല്ല യോഗ. രാജ്യത്ത് മതവിശ്വാസമുള്ളവരും ഇല്ലാത്തവരും ജീവിക്കുന്നുണ്ട്. വിശ്വാസമില്ലാത്തവര്‍ക്ക് അവരുടെ മനസ്സിനെ ഏകാഗ്രമാക്കാനുള്ള മറ്റ് മാര്‍ഗ്ഗങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.
കീര്‍ത്തനം ചൊല്ലുന്നതിന് മുന്‍പ് എല്ലാവരോടും കൈകൂപ്പാന്‍ ആവശ്യപ്പെട്ടിരുന്നു. യോഗത്തില്‍ പങ്കെടുത്ത മുന്‍ ആരോഗ്യമന്ത്രി വി.എസ് ശിവകുമാറുള്‍പ്പടെയുള്ളവര്‍ ഇത് പാലിച്ചുവെങ്കിലും ആരോഗ്യമന്ത്രി തയ്യാറായില്ല.
പ്രസംഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയ മന്ത്രി യോഗത്തിന് ശേഷം സംഭവത്തില്‍ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ മാന്വലില്‍ പറഞ്ഞിട്ടുള്ളതിനാലാണ് കീര്‍ത്തനം ചൊല്ലിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒരു മതത്തിന്റെയും ദൈവങ്ങളെ പ്രത്യാകമായി സ്തുതിക്കുന്നതായിരുന്നില്ല കീര്‍ത്തനമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലായിരുന്നു യോഗ സംഘടിപ്പിച്ചിരുന്നത്. ആയുഷ്മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.
Discussion about this post