കൊച്ചി: ജിഷ വധക്കേസ് പ്രതി അമിറുള്‍ ഇസ്ലാമിനെ ഡിജിപി ലോക് നാഥ് ബെഹ്റ ആലുവയിലെത്തി ചോദ്യം ചെയ്തു. കേസില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവിനായി പൊലീസ് ശ്രമിക്കുകയാണെന്ന് ഡിജിപി പറഞ്ഞു.
ജിഷ വധക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതി അമിറുള്‍ ഇസ്ലാം മൊഴി അടിക്കടി മാറ്റുന്ന സാഹചര്യത്തിലാണ് ഡിജിപി ലോക്നാഥ് ബെഹ്റ കേസന്വേഷണം വിലയിരുത്താന്‍ രാത്രി എട്ട് മണിയോടെ ആലുവ പൊലീസ് ക്ലബിലെത്തിയത്. അന്വേഷണ ചുമതലയുളള എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുളള സംഘവുമായി ഡിജിപി അന്വേഷണ പുരോഗതി വിലയിരുത്തി. തുടര്‍ന്ന് അദ്ദേഹം നേരിട്ട് പ്രതിയെ ചോദ്യം ചെയ്തു.
അന്വേഷണത്തില്‍ താന്‍ തൃപ്തനാണെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാമിനെ കൂടാതെ മറ്റു പ്രതികളുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ലോക്നാഥ് ബെഹ്റ പ്രതികരിച്ചു.
Discussion about this post