ഡല്‍ഹി: പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നയിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി സൂചന.ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.പ്രമുഖ തിരഞ്ഞെടുപ്പ് പ്രചാരക വിദഗ്ദ്ധന് പ്രശാന്ത് കിഷോറിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രിയങ്കയെ ഉത്തര്‍പ്രദേശില്‍ രംഗത്തിറക്കാന്‍ തീരുമാനിച്ചത്.
രാഹുല്‍ ഗാന്ധിയെ കൊണ്ടുവരാനായിരുന്നു ആദ്യം ആലോചിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ അഭിപ്രായവും പ്രിയങ്കയ്ക്കനുകൂലമായിരുന്നു.എന്നാല്‍ പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയ്ക്കെതിരെയുള്ള കേസുകള്‍ എതിരാളികള്‍ ആയുധമാക്കുമെന്ന് പേടിച്ച് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെയും പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നു. ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട ഷീലാദീക്ഷിതിനെ മുന്നില്‍ നിറുത്തി സവര്‍ണ വോട്ടുകള്‍ പിടിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. പക്ഷേ ഷീലാ ദീക്ഷിത് പാര്‍ട്ടിയുടെ ഓഫര്‍ സ്വീകരിക്കാത്തതോടെ വീണ്ടും പ്രിയങ്കയുടെ പേര് ചര്‍ച്ചയ്ക്ക് വരികയായിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയ്ക്കു വേണ്ടിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു വേണ്ടിയും റായ്ബറേലിയിലും അമേത്തിയിലും പ്രചാരണത്തിന്റെ ചുമതല വഹിച്ചത് പ്രിയങ്കയാണ്. തിരഞ്ഞെടുപ്പില്‍ 150ഓളം റാലികളിലും പ്രിയങ്ക പങ്കെടുത്തു. സംസ്ഥാന രാഷ്ട്രീയം നന്നായി അറിയുന്ന ഒരാളെന്ന നിലയ്ക്ക് പ്രിയങ്കയെ മുന്നില്‍ നിറുത്തിയാല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പ്രശാന്ത് കിഷോറിന്റെ നിര്‍ദ്ദേശം.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്‍പ് രാഹുല്‍ ഗാന്ധി വിദേശത്തു നിന്ന് തിരിച്ചെത്തും. തുടര്‍ന്ന് ലക്നൗവില്‍ കണ്വെന്ഷന് വിളിച്ച് പ്രിയങ്കയുടെ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നറിയുന്നു. റോബര്‍ട്ട് വാധ്രയ്ക്കെതിരെയുള്ള കേസുകള്‍ ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്ന പ്രചാരണമാകും പാര്‍ട്ടി നടത്തുക.
Discussion about this post