തിരുവനന്തപുരം: കോവളത്ത് അക്രമിസംഘം ഗൃഹനാഥനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കോളിയൂര്‍ സ്വദേശി മേരി ദാസന് (45) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഷീജയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ 4.30 നായിരുന്നു സംഭവം. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നു കരുതുന്നു.
വളരെ മൃഗീയമായ രീതിയിലാണ് കൊലപാതകം നടന്നതെന്ന് വ്യക്തമായിട്ടുണ്ട് .മേരി ദാസന്റെ മൃതദേഹത്തിന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലാണ്. കൊലപാതകം നടന്നത് വീട്ടിലുള്ള മറ്റുള്ളവര്‍ അറിഞ്ഞില്ല. രാവിലെ എഴുന്നേറ്റപ്പോഴാണ് മക്കള്‍ മേരിദാസനെ മരിച്ച നിലയിലും അമ്മയെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തിയത്.
Discussion about this post