കൊച്ചി: എറണാകുളം കച്ചേരിപ്പടിയില്‍ വന്‍ സ്വര്‍ണവേട്ട. കച്ചേരിപ്പടിയിലെ ഫഌറ്റില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണം പിടികൂടിയത്. നികുതി വെട്ടിച്ച് ജ്വല്ലറികളില്‍ വിതരണം ചെയ്യാനായി മുംബൈയില്‍ നിന്ന് എത്തിച്ച സ്വര്‍ണമാണ് ഇതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ ഉത്തരേന്ത്യക്കാരായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ കച്ചേരിപ്പടിയിലുള്ള പ്രമുഖ ഫഌറ്റിന്റെ ഏഴാം നിലയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ആഭരണ രൂപത്തില്‍ കടത്തിയ സ്വര്‍ണത്തിനൊപ്പം നാല് ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
ട്രെയിന്‍ വഴിയാണ് സ്വര്‍ണവും പണവും മൂംബൈയില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയത് എന്നാണ് വിവരം. പ്രത്യേക ജാക്കറ്റ് ധരിച്ച് ഇതിലെ രഹസ്യ അറയിലായിരുന്നു സ്വര്‍ണവും പണവും കടത്തിയത്.
Discussion about this post