ഐ.എസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കൊച്ചി സ്വദേശിനി മറിയം എന്ന് മെറിന്റെ അടുത്ത ബന്ധുവും മറ്റൊരു യുവതിയും നീരിക്ഷണത്തില്‍. ഇവര്‍ ഐ.എസില്‍ ചേരാന്‍ തയാറെടുത്തിരുന്നതായാണു വിവരം. എന്നാല്‍, യുവാവ് തീരുമാനം മാറ്റുകയായിരുന്നു. മുംബൈ നടന്ന തീവ്രവാദ പ്രഭാഷണങ്ങളിലും ഇയാള്‍ പങ്കെടുത്തതായാണു സൂചന.അന്വേഷണത്തിന്റെ ഭാഗമായി വിന്‍സന്റില്‍ നിന്നും ഭാര്യ എല്‍സിയില്‍ നിന്നും പോലീസ് മൊഴിയെടുത്തു. ഇവര്‍ നല്‍കിയ വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിച്ചുവരികയാണ്.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.
അതിനിടെ ഇവര്‍ സഹോദരീ ഭര്‍ത്താവിനെയും മതംമാറ്റാന്‍ ശ്രമിച്ചതായി പോലീസിന് വിവരം ലഭിച്ചു. കോഴിക്കോടുള്ള ഒരു സ്ഥാപനം മുഖേനയാണ് ഇവര്‍ മതം മാറിയതെന്നാണ് വിവരം. അതേസമയം, ഇവര്‍ക്ക് പ്രശസ്ത മതപ്രഭാഷകനുമായി ബന്ധമുണ്ടെന്നും സഹോദരീ ഭര്‍ത്താവിനെ ഇയാളുടെ അടുക്കലാണ് മതംമാറ്റാന്‍ കൊണ്ടുപോയതെന്നും വിന്‍സെന്റ് മാധ്യമങ്ങളോട് പറഞ്ഞു. മതം മാറിയതിനുശേഷം ഇവര്‍ തുടര്‍ച്ചയായി മുംെബെ ഉള്‍പ്പടെയുള്ള നഗരങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെന്ന് വിന്‍സെന്റ് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
ഇതിനിടെ തന്റെ മണ്ഡലത്തില്‍ പെടുന്ന യുവതിയെ കാണാതായതായി പി.ടി തോമസ് എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. മതം മാറിയവര്‍ മുംബൈയിലെ ഇസ്്‌ലാം റിസര്‍ച്ച് ഫൗണ്ടഷന്‍ ഭാരവാഹികളുമായി മുംബൈയില്‍ വച്ച് ചര്‍ച്ച നടത്തിയതായി വിവരമുണ്ടെന്നും എംഎല്‍എ പറഞ്ഞു. മതേതകസമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ഉത്കണ്ഠയുണ്ടാക്കുന്നുണ്ട്. സ്‌ക്കൂളുകളില്‍ ഇത്തരം മതപരിവര്‍ത്തനം തടയാന്‍ ബോധവത്ക്കരണം ആവശ്യമാണെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 16 പേര്‍ അപ്രത്യക്ഷരായെന്ന വാര്‍ത്ത പരന്നതോടെ ഈസയുടെയും യഹിയയുടെയും പിതാവായ വിന്‍സന്റ് പോലീസില്‍ പരാതി നല്‍കി. യഹിയയെയും ഭാര്യ മറിയത്തേയും മേയ് 15 മുതലും ഈസയെയയും ഭാര്യ ഫാത്തിമയെയും മേയ് 18 മുതലും കാണാനില്ലെന്ന് കാണിച്ച് വിന്‍സെന്റ് പരാതി നല്‍കിയിരുന്നു. മെറിനെ ഐ.എസിലെത്തിച്ച ആളുടെ രണ്ടാംഭാര്യയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അടുത്തിടെ കാണാതായവരില്‍ ഐ.എസ്. ബന്ധം സംശയിക്കുന്നവരുടെ വീടുകളിലെത്തി ദേശീയ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരം ശേഖരിച്ചു.
Discussion about this post