ഇസ്ലാമാബാദ്: പാക്കിസ്ഥാനെ നടുക്കിയ പെഷവാര്‍ സൈനിക സ്കൂള്‍ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്. അഫ്ഗാനിസ്ഥാനിലെ നന്ഗര്ഹര് പ്രാവിശ്യയിലുള്ള ബന്ദര്‍ മേഖലയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് കൂട്ടക്കൊലയുടെ സൂത്രധാരന്‍ ഉമര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതെന്ന് പാക്കിസ്ഥാന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ക്കൊപ്പം മറ്റൊരു ഭീകരന് ക്വാറി സൈഫുല്ലയും കൊല്ലപ്പെട്ടതായും ഇരുവരും കൊല്ലപ്പെട്ടതിനു വിശ്വാസയോഗ്യമായ തെളിവുകള്‍ ഉള്ളതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാക്കിസ്ഥാനിലെ തെഹ്രിക് ഇ-താലിബാന്റെ താരിഖ് ഗീദാര് സംഘത്തിപ്പെട്ടവരാണ് ഇരുവരും. ഇതില്‍ ഉമര്‍ മന്സൂര്യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആഗോള ഭീകരനായി പ്രഖ്യാപിച്ച ആളാണ്. മേയ് 25നാണ് ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ഖൈബര്‍ ഗോത്രവര്‍ഗ മേഖലയില്‍ നീക്കങ്ങള്‍ ആരംഭിച്ചതോടെ ഇയാള്‍ അഫ്ഗാനിസ്ഥാനിലേക്ക് കടക്കുകയായിരുന്നു.
പാക് മണ്ണില്‍ താലിബാന് നടത്തിയ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പെഷവാര്‍ സൈനിക സ്കൂള്‍ ആക്രമണം. 2014 ഡിസംബര്‍ 16നു സൈനിക സ്കൂളില്‍ താലിബാന് ഭീകരര്‍ നടത്തിയ വെടിവയ്പില്‍ 134 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 151 പേര്‍ക്കു ജീവഹാനി നേരിട്ടു.
Discussion about this post