ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഭാര്യ സുനിത ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ (ഐആര്‍എസ്) നിന്നും സ്വയം വിരമിച്ചു. ആദായ നികുതി വകുപ്പില്‍ 22 വര്‍ഷത്തോളം സേവനം അനുഷ്ഠിച്ചതിനു ശേഷമാണ് സുനിത വിരമിക്കുന്നത്.
ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണറില് ആദായ നികുതി കമ്മിഷണറായാണ് സുനിതയ്ക്ക് അവസാനം നിയമനം ലഭിച്ചത്. ഈ വര്‍ഷം ആദ്യം തന്നെ അവര്‍ വിആര്‍എസ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ച് കഴിഞ്ഞു. ജൂലൈ 15ന് ഇത് പ്രാബല്യത്തില്‍ വരും.
ഇരുപതു വര്‍ഷത്തില്‍ കൂടുതല്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളതിനാല് സുനിതയ്ക്ക് പെന്ഷന് ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കേജ്രിവാളും ഐആര്‍എസ് ഉദ്യോഗസ്ഥനായിരുന്നു. ഇന്‍കം ടാക്സില്‍ ജോയന്റ് കമ്മീഷണറായിരിക്കെ, പൊതുപ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായി ജോലി രാജിവെക്കുകയായിരുന്നു.
Discussion about this post