മുംബൈ: വിവാദങ്ങളില്‍ നിന്നൊഴിയാതെ ഇസ്ലാമിക് മതപ്രഭാഷകന് സാക്കിര്‍ നായിക്ക്. വിവാദ പണ്ഡിതനെ ഇല്ലാതാക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ നല്‍കുമെന്ന വാഗ്ദാനവുമായി ഒരു സംഘടന രംഗത്തെത്തിയതാണ് ഒടുവിലത്തെ വിവാദം. ഷിയാ ഗ്രൂപ്പായ ഹുസൈനി ടൈഗേഴ്സ് എന്ന സംഘടനയാണ് സാക്കിര്‍ നായിക്കിനെ വധിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുള്ളത്.
സാക്കിറിനെ കാഫിറെന്നും വില്ലനെന്നും വിശേഷിക്കുന്ന സംഘടന അമേരിക്കയില്‍ നിന്ന് പണം കൈപ്പറ്റി ജനങ്ങളെ കൊന്നൊടുക്കുന്നത് വഴി പ്രവാചകനെയും ഇസ്ലാമിനെയും അപമാനിക്കുന്നുവെന്നാണ് സംഘടനയുടെ അവകാശവാദം. സംഘടനയിലെ സയീദ് ഖല്‍ബെ ഹുസ്സൈനാണ് സാക്കിറിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്. ആള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ സീനിയര്‍ വൈസ് പ്രസിഡന്റാണ് പ്രമുഖ ഇസ്ലാമിക് പണ്ഡിതന് കൂടിയായ ഖല്‍ബെ സാദിഖ്.
28 പേരുടെ മരണത്തിനിടയാക്കിയ ധാക്ക റസ്റ്റോറന്റ് ആക്രമണത്തില്‍ ആക്രമണകാരികള്‍ക്ക് പ്രചോദനമായത് സാക്കിര്‍ നായിക്കിന്റെ മതപ്രഭാഷണങ്ങളാണെന്ന് കണ്ടെത്തിയതോടെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ബംഗ്ലാദേശില്‍ ശക്തമായ സ്വാധീനമുള്ള സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്ക് നിരോധനമേര്പ്പെടുത്തിയതിനും പിന്നാലെയാണ് വധിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള സംഘടന 15 ലക്ഷം വാഗ്ദാനം ചെയ്യുന്നത്.
Discussion about this post