ലക്നൗ: ബിഎസ്പി (ബഹുജന്‍ സമാജ് പാര്‍ട്ടി) അധ്യക്ഷയും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതിക്കെതിരേ ബിജെപി നേതാവ് ദയാശങ്കര്‍ സിംഗ് വേശ്യയോട് ഉപമിച്ചതിനെതിരേ പ്രതിഷേധം ശക്തം. ബിഎസ്പിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ജനങ്ങള്‍ ലക്നോവില്‍ രാവിലെ പ്രതിഷേധ പ്രകടനം നടത്തി. ലക്നോവിലെ ഹസ്രത്ജംഗിലുള്ള അംബേദ്കര്‍ പ്രതിമയ്ക്കു സമീപമാണ് പ്രതിഷേധ സമരം നടത്തിയത്.
ഉത്തര്‍പ്രദേശ് ബിജെപിയുടെ പുതിയ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടശേഷം തനിക്കു നല്കിയ സ്വീകരണത്തില്‍ പങ്കെടുത്തു സംസാരിക്കവെയായിരുന്നു ദയാശങ്കര്‍ സിംഗിന്റെ വിവാദ പ്രസ്താവന. മായാവതി സീറ്റ് വില്‍ക്കുന്നത് വേശ്യയ്ക്കു സമാനമാണ്. സീറ്റ് ലഭിക്കുന്നതിനായി ഒരു കോടിയുമായി വരുന്നവര്‍ക്ക് സീറ്റ് നല്‍കും. രണ്ടു കോടിയുമായി വരുന്നവര്‍ക്ക് അതു മറിച്ചു നല്‍കും. വൈകുന്നേരം മൂന്നു കോടിയുമായി ആരെങ്കിലും എത്തിയാല്‍ അയാള്‍ക്കും സീറ്റ് നല്‍കുമെന്നായിരുന്നു ദയാശങ്കര്‍ സിംഗിന്റെ പ്രസ്താവന.
പാര്‍ലമെന്റില്‍ ഉള്‍പ്പെടെ പ്രതിഷേധം ശക്തമായതോടെ ദയാശങ്കര്‍ സിംഗിനെ ബിജെപി പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.
Discussion about this post