അലിഗഡ്: ഹിന്ദു മുസ്ലീം കലാപം രൂക്ഷമായ അലിഗഡില്‍ നിന്നും 27 ഹിന്ദു കുടുംബങ്ങള്‍ നാട് വിടാനൊരുങ്ങുന്നു. പുതിയതായി വിവാഹിതയായ 19 കാരിയെ നാലു യുവാക്കള്‍ കൂട്ട ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഏറ്റുമുട്ടല്‍ രൂക്ഷമായ സ്ഥിതിയിലാണ്.
അലിഗഡിലെ ബാബ്രി മന്ദീര്‍ ഏരിയയില്‍ ഹിന്ദുക്കളുടെ വീടിനും കടയ്ക്കുമെല്ലാം മുകളില്‍ വില്‍പ്പനയ്ക്ക് എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് തങ്ങള്‍ ഇവിടം വിടുകയാണെന്ന് ഹിന്ദു കുടുംബങ്ങള്‍ പറയുന്നത്. ഇതിന് പിന്നാലെ ഹിന്ദു കുടുംബങ്ങള്‍ തങ്ങളുടെ വീടും കടകളും വാങ്ങാന്‍ പ്രാദേശിക ഭരണകൂടത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
വിവാഹം കഴിഞ്ഞ 19 കാരി ഭര്‍ത്താവുമായി വീട്ടിലേക്ക് പോകുമ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ഒറ്റയ്ക്ക് ഒരിടത്തേക്ക് വലിച്ചു കൊണ്ട് പോകാന്‍ ശ്രമിക്കുകയും ഇവരുടെ സഹായത്തിന് വേണ്ടിയുള്ള നിലവിളി കേട്ട് പുറത്തുണ്ടായിരുന്ന ഹിന്ദുക്കള്‍ എത്തുകയും ഇത് പിന്നീട് ഹിന്ദു മുസ്ലീം സംഘര്‍ഷമായി മാറുകയുമായിരുന്നു. ചില യുവാക്കള്‍ ആകാശത്തേക്ക് വെടി വെയ്ക്കുകയും മറ്റ് ചിലര്‍ ഭര്‍ത്താവിനെ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
നദീം, സുഹൈല്‍, ഇസ്മായീല്‍, ഡാനിഷ് എന്നീ യുവാക്കള്‍ക്ക് എതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ നദീം അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ മറ്റ് മൂന്ന് പേര്‍ ഒളിവിലാണ്. പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ബിജെപിക്കാര്‍ പോലീസ് സ്‌റ്റേഷനിലും കളക്‌ട്രേറ്റിലും പ്രതിഷേധിച്ചു. തങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് വഴിനടക്കാന്‍ വേണ്ടി മറ്റുള്ളവരെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് ബിജെപി നേതാവും അലിഗഡ് മേയറുമായ ശകുന്തള ഭാരതി പറഞ്ഞു.
Discussion about this post