കൊച്ചി: കാസര്‍ഗോഡ് സ്വദേശികളുടെ തിരോധാനവും ഐഎസില്‍ ചേര്‍ന്നെന്ന സംശയവും പശ്ചാത്തലമായ കേസില്‍ പിടിയിലായ റിസ്‌വാന്‍ ഖാന്റെ വീട്ടില്‍ നിന്നും അനേകം വിവാഹസര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി. മതപരിവര്‍ത്തനത്തിന് ശേഷം വിവാഹിതരായവരാണോ ഇവരെന്നതാണ് ഉയര്‍ന്നിരിക്കുന്ന സംശയം.
ഇവരില്‍ ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മുംബൈയില്‍ പിടിയിലായ അര്‍ഷിദ് ഖുറേഷിയുടെ സുഹൃത്താണ് റിസ്‌വാന്‍ ഖാന്‍. മെറീനെ മതം മാറ്റിയത് ഇയാളാണെന്നും വിവരമുണ്ട്. മെറീനയുടെ ഭര്‍ത്താവ് യഹ്യ ഇയാളുടെ അരികിലേക്ക് അനേകം പേരെ എത്തിച്ചിരുന്നോ എന്നും സംശയിക്കുന്നുണ്ട്.
വ്യാപക മതപരിവര്‍ത്തനത്തിന് ഖുറേഷി, റിസ്‌വാന്‍, യഹ്യ എന്നിവര്‍ പണം പ്രതിഫലം പറ്റിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. വന്‍തുക ചെലവാക്കിയാണ് മതപരിവര്‍ത്തനം നടത്തിയതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പിന്നില്‍ പണമൊഴുക്ക് നടന്നിരുന്നോ ഈ പണം എന്തുതരം പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചതെന്നും സംശയം ഉയര്‍ന്നിട്ടുള്ളത്. മതപ്രഭാഷകന്‍ സക്കീര്‍ നായിക്കുമായി ഖുറേഷിക്കുള്ള ബന്ധവും സംശയത്തിന്റെ നിഴലിലാണ്.
Discussion about this post