ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം പകുതിക്കാലം പിന്നിടുന്ന വേളയില്‍ ഭരണത്തെ പ്രകീര്‍ത്തിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യം സുരക്ഷിതമാണ്. നിരവധി സ്വയം സേവകര്‍ ഉന്നത പദവികള്‍ വഹിക്കുന്നതിനാല്‍ രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നും കാണ്‍പൂരില്‍ നടന്ന ആര്‍.എസ്.എസ് ചിന്തന്‍ ബൈഠകില്‍ ഭഗവത് പറഞ്ഞു.
സര്‍ക്കാരിലുള്ള സ്വയംസേവകരില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ട്. ക്ഷമയോടെ കാത്തിരുന്നാല്‍ വൈകാതെ ഫലമുണ്ടാകുമെന്നും ഭഗവത് പറഞ്ഞു. ആര്‍.എസ്.സിന്റെ സ്വദേശി അജന്‍ഡയുമായി യോജിക്കാത്ത നേരിട്ടുള്ള വിദേശ നിക്ഷേപം അടക്കമുള്ള കാര്യങ്ങളില്‍ എന്‍.ഡി.എ സര്‍ക്കാരിന് സംഘടനയുടെ പിന്തുണയുണ്ടാകുമെന്ന സൂചനയാണ് ഭഗവത് നല്‍കിയത്.
മോദിയുടെ ഭരണത്തില്‍ തൃപ്തി പ്രകടിപ്പിച്ച ഭഗവത്, കൊച്ചുകുട്ടികള്‍ക്കിടയില്‍ പോലും അദ്ദേഹം പ്രശസ്തനാണെന്നതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു. സേവ ഭാരതി രാജ്യമെമ്പാടും വ്യാപിപ്പിക്കണമെന്നും പാഠപുസ്തകങ്ങളുടെ കാലോചിതമായ പരിഷ്‌കാരം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി.
Discussion about this post