രാമേശ്വരം: മിസൈന്മാന്റെ ജ്വലിക്കുന്ന ഓര്‍മ്മയില്‍ മുന്‍ രാഷ്ട്രപതി ‘ഡോ. എ.പി.ജെ.അബ്ദുല്‍കലാം ദേശീയ സ്മാരക’ത്തിന് രാമേശ്വരത്ത് തറക്കല്ലിട്ടു. തറക്കല്ലിടല്‍ ചടങ്ങില്‍ കേന്ദ്രമന്ത്രിമാരും കലാമിന്റെ സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധിപേര്‍ പങ്കെടുത്തു. പേയ്ക്കറുമ്പില്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്താണ് സ്മാരകം ഒരുക്കുന്നത്.
കലാമിന്റെ അന്ത്യവിശ്രമസ്ഥലത്തു ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) നിര്‍മിച്ച ഏഴടി ഉയരമുള്ള വെങ്കലപ്രതിമ കേന്ദ്രമന്ത്രിമാരായ മനോഹര്‍ പരീക്കറും എം.വെങ്കയ്യ നായിഡും ചേര്‍ന്ന് അനാവരണം ചെയ്തു. അഞ്ചടി ഉയരമുള്ള പീഠത്തിലാണു പ്രതിമ സ്ഥാപിച്ചത്. ഹൈദരാബാദിലെ ഡിആര്‍ഡിഒ കോംപ്ലക്സില്‍ സ്ഥാപിച്ച കലാം പ്രതിമയ്ക്കു സമാനമാണിത്.
പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ജമാത്തുള്‍ ഉലമാ കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു. പ്രതിമ സ്ഥാപിക്കുന്നത് ഇസ്ലാമിക ശരിഅത്തിന് വിരുദ്ധമാണ് എന്നാണ് സംഘടനയുടെ വാദം.
Discussion about this post