തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സ് ത്വരിതപരിശോധനയ്ക്ക് ഉത്തരവിട്ടു. നികുതിയിളവ് നല്‍കിയതില്‍ ക്രമക്കേണ്ടുന്ന പരാതിയില്‍ ആണ് വിജിലന്‍സ് അന്വേഷണം ഉത്തരവിട്ടത്. കേസില്‍ എറണാകുളം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. പരാതിക്കാരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. കോഴി ഇറക്കുമതിയില്‍ തോംസണ്‍ ഗ്രൂപ്പിന് നികുതി ഇളവ് നല്‍കി ആയുര്‍വേദ മരുന്ന് കമ്പിനികള്‍ക്ക് നികുതിയിളവ് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ ആണ് ത്വരിത പരിശോധന. ഖജനാവിന് 150 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നും പരാതിയുണ്ട്.
തൃശൂരിലെ വന്‍കിട ബിസിനസ് ഗ്രൂപ് അടക്കേണ്ട 64 കോടി രൂപ പിഴ ഒഴിവാക്കിയതിലും മാണിക്ക് പങ്കുണ്ടെന്നാണ് ആരോപണം. നാഷണലിസ്റ്റ് കോണ്‍ഗ്രസ് നേതാവ് നോബിള്‍ മാത്യുവാണ് പരാതിക്കാരന്‍. പരാതിക്കാരന്റെ മൊഴി എറണാകുളം വിജിലന്‍സ് ഡി.വൈ.എസ്.പി രേഖപ്പെടുത്തി. നേരത്തെ പരാതി നല്‍കിയെങ്കിലും കോട്ടയം വിജിലന്‍സിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് പറഞ്ഞ് തള്ളുകയായിരുന്നു. പിന്നീട് പരാതിക്കാരന്‍ വിജിലന്‍സ് കമീഷണര്‍ക്ക് നേരിട്ട് കൊടുത്ത പരാതിയിലാണ് ത്വരിത പരിശോധനക്ക് ഉത്തരവിട്ടിരിക്കുന്നത്.
Discussion about this post