‘ഹൈന്ദവത ഉയര്‍ന്ന് വരുന്നതില്‍ അഭിമാനം’
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ മതപാഠശാലകശ് സ്ഥാപിക്കുന്നത് ഭരണഘടനാ വിരുദ്ധമായ മതം മാറ്റത്തെ പ്രതിരോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്.
” ഭരണഘടനയില്‍ അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിന് വിരുദ്ധമായി വരുന്നതിനെ പ്രതിരോധിക്കണം. അതില്‍ ഒന്നായി ഇത് വരും. ഒരു തര്‍ക്കവുമില്ലതില്‍. മതത്തെ സംബന്ധിച്ച ഒരു ബോധമുണ്ടായാല്‍ പ്രതിബദ്ധതയും വില്പവറുമുണ്ടാകും. അതീ മതപാഠശാലയില്‍ കിട്ടും.”
മതപരിവര്‍ത്തനത്തെയും മറ്റും പ്രതിരോധിക്കാന്‍ ഇതൊരു അടിസ്ഥാനകാര്യം തന്നെയാണെന്നും, പക്ഷേ, അത് എളുപ്പമല്ലെന്നും മാതൃഭൂമി പത്രത്തിന് നല്കിയ അഭിമുഖത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
”സത്യസന്ധമായി പറഞ്ഞാല്‍ മുസ്ലീമും ക്രിസ്ത്യാനിയും പ്രാര്‍ത്ഥനയോട് കാണിക്കുന്ന പ്രതിബദ്ധത ഹിന്ദുവിനില്ല. അത് ഹിന്ദുവിന്റെ മാനസികാവസ്ഥയുടെയും കൂട്ടുത്തരവാദിത്വത്തിന്റേയും സഹജീവിയോടുള്ള സഹിഷ്ണുതയുടേയും ഭാഗമാണ്. ഇതെല്ലാം കോര്‍ത്തിണക്കി കൊണ്ടുള്ള ഒരു പാഠ്യപദ്ധതി ഇത്തരം മതപാഠശാലകളിലൂടെ ബോര്‍ഡ് ഉദ്ദേശിക്കുന്നു.”
‘സത്യത്തില്‍ ഹിന്ദുമതം മതമായി അംഗീകരിക്കാന്‍ മാനസികമായി പരിമിതികളുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത്. മതത്തെ ഹിന്ദുധര്‍മ്മമായി കാണുന്നതിനാലാണത്. ഹിന്ദു എന്ന രീതിയില്‍ ആരും ആരെയും ഹിന്ദൂയിസം പഠിപ്പിക്കുന്നില്ല. മതപഠന കാര്യത്തില്‍ സുസ്ഥിരമായ സംവിധാനമോ കാഴ്ചപ്പാടോ ഇല്ല.’
സ്ത്രീകളുടെ ശബരിമല പ്രവേശം പുരുഷ തീര്‍ത്ഥാടകരുടെ മനസ്സ് ഭ്രാന്തമാക്കാനെ ഉപകരിക്കു എന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറയുന്നു. സ്ത്രീകളുടെ ശരീര ശുദ്ധിയില്ലാത്ത സ്ത്രീപ്രവേശനം അംഗീകരിക്കാനാവില്ല.
കഴിഞ്ഞവര്‍ഷം നാലുകോടി ഭക്തര്‍ വന്നതില്‍ അഞ്ചുലക്ഷവും സ്ത്രീകളാ. സ്ത്രീകള്‍ കയറേണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. സ്ത്രീ നിഷേധമില്ല. പക്ഷേ, നിശ്ചിത പ്രായത്തിനിടയിലുള്ളവര്‍ ചെല്ലരുത്. കാരണം അവര്‍ക്ക് 41 ദിവസം വ്രതം അനുഷ്ഠിക്കാനാവില്ല. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ശരീരശുദ്ധിയില്ലാത്തവര്ക്ക് ദര്‍ശനം വേണ്ടെന്നും ദേവസ്വം പ്രസിഡണ്ട് പറയുന്നു.
‘പുരാണമൊക്കെ വായിച്ചിട്ടുണ്ടല്ലോ? വേദവ്യാസന്റെ കഥയറിയാമല്ലോ, വിശ്വാമിത്രന്റെ കഥയറിയാമല്ലോ? ഋഷീവര്യന്മാരില് പലരും സാഹചര്യങ്ങളില്‍ ദൗര്‍ബല്യം തേടിയെങ്കില്‍ ഇതൊന്നുമല്ലാത്ത പാവപ്പെട്ട അയ്യപ്പഭക്തരുടെ സ്ഥിതിയെന്താ? അവരുടെ മനസ്സിനെ ഭ്രാന്തമാക്കാനല്ലേ ഈ സ്ത്രീപ്രവേശം ഉപകരിക്കുള്ളൂ?’.
ഒരു മുസ്ലീം വിശ്വാസി വന്ന് ഹിന്ദുവിശ്വാസികളുടെ അമ്പലത്തില്‍ കയറണമെന്ന് പറഞ്ഞാല്‍ അതിലെ യുക്തിയില്ലായ്മ വലിയ ഘടകമാണെന്നും പ്രയാര്‍ പറഞ്ഞു.
രാഷ്ട്രീയത്തിന് അതീതമായ ഹൈന്ദവത ഉയര്‍ന്ന് വരുന്നതില്‍ വളരെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈയടുത്ത കാലത്ത്, തുറന്നു പറഞ്ഞാല്‍ വളരെ അഭിമാനം എനിക്കുണ്ടായി. രാഷ്ട്രീയത്തിനതീതമായി, ജാതികള്‍ക്കതീതമായി ഒരു ഹൈന്ദവത ഇവിടെ ഉയര്‍ന്നു വരുന്നു. വലിയ ബി.ജെ.പി., ആര്.എസ്.എസ്.,മാര്ക്സിസ്റ്റുകാരുള്പ്പെടെ അയ്യപ്പന്റെ കാര്യത്തില്‍ ഒന്നിച്ചു നില്ക്കുന്നു. ഇതൊരു വലിയ മാറ്റമല്ലേ?
മാതൃഭൂമി അഭിമുഖത്തിന്റെ ഓണ്‍ലൈനില്‍ വന്ന പൂര്‍ണരൂപം
Discussion about this post