കോഴിക്കോട്: കഴിഞ്ഞദിവസം കേരളത്തിന്റെ ആകാശത്ത് കണ്ട തീഗോളം കോഴിക്കോടിനടുത്ത് പാലാട്ട് നഗറില്‍ വീണതായി സംശയം.ഇവിടുത്തെ കൃഷിയിടം തീപിടിച്ച് നശിച്ചു.കൃഷിയിടത്തിലെ വാഴയും മരച്ചീനിയുമൊക്കെ തീപിടിച്ച് കത്തി നശിച്ചു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സുമെത്തിയാണ് തീയണച്ചത്. പ്രദേശത്ത് വലിയ ചൂട് അനുഭവപ്പെട്ടതായി പ്രദേശ വാസികള്‍ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ആകാശത്ത് കണ്ട തീഗോളത്തിന് സമാനമായി ഇന്നലെയും ജ്വലിക്കുന്ന എന്തോ വസ്തു കണ്ടതായി എറണാകുളത്തുനിന്ന് റിപ്പോര്‍ട്ടുകളുണ്ട്. എറണാകുളത്ത് നാല് സെന്റ് പുരയിടം തീഗോളം വീണതിനെ തുടര്‍ന്ന് കത്തി നശിച്ചിരുന്നു. തീഗോളത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചാല്‍ അടുത്തുള്ള വില്ലേജ് ഓഫീസിലോ പൊലീസ് സ്റ്റഷനിലോ ദുരന്തനിവാരണ അതോറിട്ടിയേയോ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞദിവസം തീഗോളം വീണു തീപിടിച്ച ആലുവ കരുമാലൂരില്‍ വിദഗ്ധസംഘം പരിശോധന നടത്തി. ഇവിടെ തീപിടിച്ചിടത്ത് അവശേഷിച്ച ചാരത്തില്‍ വെളുത്തു തിളക്കമുള്ള ക്രിസ്റ്റലുകള്‍ കണ്ടെത്തി. അതേസമയം തീഗോളം ഇനിയും വീഴാന്‍ സാധ്യതയുള്ളതായി വിദ്ധര്‍ പറയുന്നു.
Discussion about this post