ഡല്‍ഹി: ഇന്ത്യയിലെ ഐ.എസ് അനുഭാവികള്‍ക്ക് ധനസഹായം നല്‍കിയെന്ന കേസില്‍ സ്വദേശിയെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. അബ്ദുള്ള ഹാദി അബ്ദുള്‍ റഹ്മാന് അല്‍ എനേസി എന്നയാളാണ് അറസ്റ്റിലായത്. ഇന്ത്യക്കാരായ നാല് യുവാക്കള്‍ക്ക് ആയിരം ഡോളര്‍ നല്‍കിയെന്നാണ് ഇയാള്‍ക്കെതിരായ കേസ്. ദേശീയ അന്വേഷ ഏജന്‍സി(എന്‍.ഐ.എ.) നല്കിയ സൂചനയെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.
2014-ല്‍ ഐ.എസില്‍ ചേര്‍ന്ന മഹാരാഷ്ട്ര പനവേല്‍ സ്വദേശിയായ അറീബ് മജീദ് എന്നയാളും ഇയാള്‍ പണം നല്കിയവരില് ഉള്‍പ്പെട്ടിരുന്നു. അറീബ് മജീദ് പിന്നീട് തിരിച്ചുവരികയും അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിയിലാവുകയും ചെയ്തിരുന്നു. ഇയാളില്‍നിന്നാണ് ധനസഹായം നല്കിയ അബ്ദുള്ള ഹാദിയെക്കുറിച്ച് വിവരം ലഭിച്ചത്.
ഐ.എസില്‍ ചേരുന്നതിന് മുന്നോടിയായി സിറിയയിലേയ്ക്ക് പോകുന്നതിനാണ് അബ്ദുള്ള ഹാദി പണം നല്‍കിയതെന്ന് അറീബ് മജീദ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.തുടര്‍ന്ന് എന്‍.ഐ.എ കുവൈത്ത് സര്‍ക്കാരുമായി ബന്ധപ്പെടുകയും അബ്ദുള്ള ഹാദിയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.
.ഇയാളെ ചോദ്യം ചെയ്യലിനായി എന്‍.ഐ.എ ഉദ്യോസ്ഥര്‍ കൂവൈത്തിലേയ്ക്ക് പോകും. ഇനതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം വിതരണം ചെയ്യുന്ന ഐ.എസിന്റെ കണ്ണിയാണ് ഇയാളെന്ന് കുവൈത്ത് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post