കോട്ടയം: മുന്നണി വിട്ട് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള കെ.എം മാണിയുടെ തീരുമാനത്തില്‍ പരിഹാസവുമായി വി.ടി ബല്‍റാം എം.എല്‍.എ. തൊണ്ടയില്‍ ഒരു ലഡുവിന്റെ കഷണം കുടുങ്ങിക്കിടന്ന് പ്രത്യേക ബ്ലോക്കുണ്ടാക്കുന്നില്ലെന്ന വ്യക്തിപരമായ ആശ്വാസം എനിക്കുണ്ട് സാറെ. എന്നാണ് ബല്‍റാമിന്റെ ഫേസ്ബുക്ക്പോസ്റ്റ്.
ബാര്‍ കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മാണി ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ യു.ഡി.എഫ് അംഗങ്ങള്‍ നിയമസഭയില്‍ ലഡു വിതരണം ചെയ്തത് വിവാദമായിരുന്നു, ഈ സംഭവം അനുസ്മരിപ്പിച്ചു കൊണ്ടാണ് ബല്‍റാമിന്റെ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
[fb_pe url=”https://www.facebook.com/vtbalram/posts/10153999145659139″ bottom=”30″]
Discussion about this post