ഡല്‍ഹി ; ആംആദ്മി പാര്‍ട്ടിയില്‍ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു.
യോഗേന്ദ്രയാദവിനെതിരെ ആംആദ്മി പാര്‍ട്ടി വക്താവ് ലീപ് പാണ്ഡെ എഴുതിയ കത്ത് പുറത്ത്. കെജ്രിവാളിനെ പാര്‍ട്ടിയുടെ കണ്‍വീനര്‍ സ്ഥാനത്തു നിന്നു നീക്കാന്‍ യോഗേന്ദ്ര യാദവ് ശ്രമിച്ചതായാണ് കത്തില്‍ പറയുന്നത്.ഇതാണ് പുതിയ പ്രശ്നത്തിന് കാരണം.എന്നാല്‍ കെജ്രിവാളിന്റെ തീരുമാനങ്ങളില്‍ യോഗേന്ദ്രയാദവ് ഇടപെട്ടിട്ടില്ലെന്നാണ് യോഗേന്ദ്രയാദവിനെ അനുകൂലിക്കുന്ന വിഭാഗം പറയുന്നത്.
പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ രൂക്ഷമയതിനെത്തുടര്ന്ന് ഇന്നലെ കെജ്രിവാള് പാര്‍ട്ടി ചുമതലകളൊഴിയുവാന് തയ്യാറായിരുന്നു.എന്നാല്‍ ദേശീയ നിര്‍വ്വാഹക സമിതിയോഗം ഇടപെടുകയായിരുന്നു.
മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളും ആംആദ്മി പാര്‍ട്ടി സ്ഥാപക നേതാക്കളിലൊരാളായ യോഗേന്ദ്രയാദവും തമ്മില്‍ നേരത്തെ മുതല്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.ഓഖ്ലയുള്പ്പെടെ ചില മണ്ഡലങ്ങളില്‍ യോഗേന്ദ്ര യാദവിന്റെ എതിര്‍പ്പുകള്‍ തള്ളിക്കൊണ്ടാണ് കെജ്രിവാള് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത്. ഇതോടൊപ്പം പാര്‍ട്ടി അഭിപ്രായത്തിന് വിരുദ്ധമായി മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കണമെന്ന യോഗേന്ദ്രയാദവിന്റെ അഭിപ്രായവും കെജ്രിവാളിന്റെ വിശ്വസ്തരെ അസ്വസ്ഥരാക്കിയിരുന്നു. ഈ നിര്‍ദ്ദേശം കഴിഞ്ഞ ദിവസം ചേര്‍ന്ന ആം ആദ്മി പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതി യോഗം തള്ളിക്കളഞ്ഞു.
Discussion about this post