കൊച്ചി: പാലക്കാട് നിന്ന് ഭര്‍ത്താവിനൊപ്പം ഐഎസില്‍ ചേര്‍ന്നുവെന്ന് അഭ്യൂഹമുയര്‍ന്ന എറണാകുളം സ്വദേശിനി മെറിന്‍ ജേക്കബ് എന്ന മറിയം ടെഹ്‌റാനിലെത്തിയെന്ന് പോലിസ്. മെയ് 16ന് ബംഗളൂരൂവില്‍ നിന്നാണ് ഇവര്‍ ടെഹ്‌റാനിലേക്ക് കടന്നത്. മതപഠനത്തിനായി ശ്രീലങ്കയിലേക്ക് പോയെന്ന് സംശയിക്കുന്നതായി മെറിന്റെ വീട്ടുകാര്‍ പോലിസില്‍ മൊഴി നല്‍കിയിരുന്നു. ശ്രീലങ്കയിലേക്ക് മതപഠനത്തിനായി പോകുന്ന എന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് മറിയവും ഭര്‍ത്താവ് യഹിയയും ഇറാനിലേക്ക് കടന്നത്.
കേരളത്തില്‍ നിന്ന് കാണാതായ പലരും ഐഎസില്‍ ചേര്‍ന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. മെറില്‍ ജേക്കബിനെ മതം മാറ്റിയ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ പിആര്‍ഒ ആര്‍ബി ഖുറേഷിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു.കേസുമായി ബന്ധപ്പെട്ട് റിമാന്റിലായിരുന്ന റിസ്വാന്‍ ഖാനെയും ആര്‍ഷി ഖുറേഷിയേും കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു.
കോഴിക്കോട് പീസ് ഫൗണ്ടേഷന്‍ സ്‌ക്കൂളില്‍ അധ്യാപികയായിരുന്ന യാസ്മിന്‍ അഹമ്മദിനെ ചോദ്യം ചെയ്തതില്‍ നിന്നും വിലപ്പെട്ട വിവരങ്ങള്‍ പോലിസിന് ലഭിച്ചു. കേരളത്തില്‍ നിന്ന് വിദേശത്തേക്ക് കടത്തിയവരെ കുറിച്ചുള്ള പല വിവരങ്ങളും യാസ്മിന് അറിയാമായിരുന്നു.
മെറിന്‍ ജോസഫിന്റെ ഭര്‍ത്തൃ സഹോദരനെയും ഭാര്യയേയും കാണാതായിരുന്നു, നിമിഷ എന്ന നിമിഷ ഫാത്തിമയും ഭര്‍ത്താവും എവിടെയാണ് എന്നത് സംബന്ധിച്ച വിവരവും പോലിസ് അന്വേഷിക്കുന്നുണ്ട്. മകളെ കാണാനില്ല എന്ന് കാണിച്ചും അവള്‍ ഐഎസില്‍ ചേര്‍ന്നുവെന്നതില്‍ വ്യക്തതയില്ലെന്നും കാണിച്ച് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു പോലിസില്‍ പരാതി നല്‍കിയിരുന്നു.
Discussion about this post