ഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ റെയില്‍വെ ബജറ്റ് ഉണ്ടാകില്ല. പ്രത്യേകം ബജറ്റ് അവതരിപ്പിക്കുന്നതിന് പകരം പൊതുബജറ്റില്‍ റെയില്‍വെയെയും ഉള്‍പ്പെടുത്താനുള്ള റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിന്റെ ശുപാര്‍ശ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി അംഗീകരിച്ചു. ഇതോടെ 92 വര്‍ഷമായി തുടരുന്ന രീതിയ്ക്കാണ് അന്ത്യമാകുന്നത്.
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ റെയില്‍വെ ബജറ്റ് പ്രത്യേകം അവതരിപ്പിക്കേണ്ടെന്നും ഇത് പൊതു ബജറ്റില്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ചാല്‍ മതിയെന്നുമാണ് റെയില്‍വെ മന്ത്രിയുടെ നിലപാട്. ഇത് അംഗീകരിച്ച ധനകാര്യ മന്ത്രാലയം ഇരു ബജറ്റുകളും ലയിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. ധനകാര്യ മന്ത്രാലയത്തിലെയും റെയില്‍വെ മന്ത്രാലയത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് സമിതി. ഈമാസം 31നകം സമിതി റിപ്പോര്‍ട്ട് സമര്‍പിക്കും.
റെയില്‍വെ ബജറ്റിനെ പൊതുബജറ്റില്‍ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയ്ക്ക് കത്തയച്ചിരുന്നെന്നും റെയില്‍വെയുടെയും രാജ്യത്തിന്റെയും താല്പര്യം അതാണെന്നും സുരേഷ് പ്രഭു പിടിഐയോട് വ്യക്തമാക്കി.
ഏഴാം ശമ്പള കമ്മിഷന് നടപ്പായതോടെ 40000 കോടിയുടെ അധിക ബാധ്യതയാണ് റെയില്വെക്കുണഅടായത്. 32000 കോടി രൂപ സബ്സിഡി ഇനത്തില്‍ അധിക ചെലവ് വരുന്നതിനോടൊപ്പമാണിത്.
റെയില്‍വെ പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ കാലതാമസം കാരണം 1.07 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് റെയില്‍വെക്ക് ഉണ്ടാകുന്നത്. 442 പദ്ധതികളാണ് ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്നത്. ഇരു ബജറ്റുകളും ലയിപ്പിച്ചാല്‍ ഓരോ വര്‍ഷവും പൊതു ബജറ്റിലേക്ക് വകയിരുത്തേണ്ട തുക റെയില്‍വേയ്ക്ക് നല്‍കേണ്ടിവരില്ല.
മോഡി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്ക്കരണ നടപടികളുടെ ഭാഗമായാണ് 92 വര്‍ഷമായി ഇന്ത്യ അനുവര്‍ത്തിക്കുന്ന പ്രത്യേക റെയില്‍വെ ബജറ്റ് സമ്പ്രദായം നിര്‍ത്തലാക്കുന്നതെന്ന് റെയില്‍വെയിലെ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി. റെയല്വെയും ഇനി പൊതുബജറ്റില്‍ ഉള്‍പ്പെടുന്നതോടെ ടിക്കറ്റ് നിരക്കിലെ വര്‍ധനയടക്കമുള്ള തീരുമാനങ്ങള്‍ ധനകാര്യ മന്ത്രാലയമാകും സ്വീകരിക്കുക.
Discussion about this post