കൊച്ചി: പാക്കിസ്ഥാന്റെ സ്വാതന്ത്രദിനം ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത് മലബാര്‍ ഗോള്‍ഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. ഇന്ത്യയുടെ സ്വാതന്ത്രദിനത്തിനു പകരം പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചാണു മലബാര്‍ ഗോള്‍ഡ് ഫേസ്ബുക്ക് പേജില്‍ അപ്ഡേഷന് നടത്തിയത്.
‘പാക്കിസ്ഥാന് ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ ക്വിസ്’ എന്ന തലക്കെട്ടിലാണ് പരസ്യം ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. പാക്കിസ്ഥാന് ഇന്‍ഡിപെന്‍ഡന്‍ഡ് ഡേ ക്വിസില്‍ പങ്കെടുത്തു വിജയിച്ചാല്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്സിന്റെ സമ്മാനങ്ങള്‍ ലഭിക്കുമെന്നും പരസ്യത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ഏകദേശം എട്ട് ലക്ഷത്തോളം പേര് ലൈക്ക് ചെയ്തിട്ടുള്ളതാണ് മലബാര്‍ ഗോള്‍ഡിന്റെ ഔദ്യോഗിക പേജ്. സംഭവം വിവാദമായതോടെ നിരവധി പേരാണ് കമ്പനി അധികൃതരെ ഫോണില്‍ ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ചോദിച്ച് അറിഞ്ഞത്.
ഫേസ്ബുക്ക് ഹാക്ക് ചെയ്തതല്ല എന്ന് അധികൃതരുടെ സംഭാഷണങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനു പുറമെ വിവാദ പരസ്യം അപ്ഡേറ്റ് ചെയ്തത് എങ്ങനെയാണെന്ന കാര്യം ഉടന്‍ പരിശോധിച്ചറിയാന്‍ ശ്രമിക്കുമെന്നും ഇടപാടുകാര്‍ക്ക് അധികൃതര്‍ ഉറപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്.
സംഭവം ഏറെ ചര്‍ച്ചാ വിഷയമായതോടെ ഫേസ്ബുക്ക് പേജില്‍ നിന്ന് ഈ പരസ്യം മലബാര്‍ ഗോള്‍ഡ് നീക്കം ചെയ്യുകയും ചെയ്തു.
Discussion about this post