കൊച്ചി: കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് എസ്.പി ആര് സുകേശന് ഹര്‍ജി നല്കി. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍.ശങ്കര്‍റെഡ്ഡി കേസ് അന്വേഷണം അട്ടിമറിച്ചതായ ഗൗരവമായ ആക്ഷേപം ഉന്നയിച്ചാണ് സുകേശന് തിരുവനന്തപുരം വിജിലന്‍സ് കോടിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
അന്വേഷണം കൃത്യമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ തുടരന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡി കേസ് ഡയറിയില്‍ നിര്‍ബന്ധിച്ച് കൃത്രിമം നടത്തി. തെളിവുകള്‍ തിരസ്കരിച്ചു. ശങ്കര്‍ റെഡ്ഡിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് കൊടുക്കേണ്ടി വന്നതെന്ന വെളിപ്പെടുത്തലും സുകേശന് ഹര്‍ജിയില്‍ നടത്തിയിട്ടുണ്ട്.
കെ.എം മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുതാ റിപ്പോര്‍ട്ട് ശങ്കര്‍ റെഡ്ഡി തള്ളിക്കളഞ്ഞുവെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു. സുകേശന്റെ ഹര്‍ജി ശനിയാഴ്ച തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി പരിഗണിക്കും.
Discussion about this post